ഇന്ന് ശിശുദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജനന്മദിനമാണ് രാജ്യം ശിശുദിനമായി ആചരിക്കുന്നത്.1889 നവംബര്‍ 14 നാണ് നെഹ്റു ജനിച്ചത്. കുട്ടികളെ വളരെയധികം സ്നേഹിച്ച അദ്ദേഹത്തെ കുട്ടികള്‍ ചാച്ചാ നെഹ്റു എന്നാണ് വിളിച്ചിരുന്നത്. നെഹ്റുവിനോടുള്ള ബഹുമാനാര്‍ത്ഥം എല്ലാ വര്‍ഷവും നവംബര്‍ 14 ശിശുദിനമായി ആഘോഷിക്കുന്നു. നാളത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നവരാണ് കുട്ടികള്‍ എന്ന് ചാച്ചാ നെഹ്റു പറയാറുണ്ടായിരുന്നു. നമ്മള് എത്ര നന്നായി കുട്ടികളെ പരിപാലിക്കുന്നുവോ രാഷ്ട്രനിര്‍മ്മാണം അത്രയും മികച്ചതാകുമെന്നാണ് നെഹ്റുവിന്റെ വീക്ഷണം. തിരക്കുപിടിച്ച തന്റെ ജീവിതത്തിനിടയിലും കുരുന്നകള്‍ക്കായി പ്രത്യേകം സമയം കണ്ടെത്തിയിരുന്ന ചാച്ചാജിയുടെ ഓര്‍മകള്‍ ഓരോ ശിശുദിനത്തിലും നാം തിരിച്ചറിയണം.പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നതിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കിയ വ്യക്തിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. ശരിയായ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ പ്രിയ വായനക്കാര്‍ക്കും പീപ്പിള്‍സ് റിവ്യൂവിന്റെ ശിശുദിനാശംസകള്‍