കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെകെ രത്മകുമാരിയെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ഭരണസമിതിയിലെ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു രത്‌നകുമാരി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് പരാജയപ്പെടുത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തി. ഫലപ്രഖ്യാപന സമയത്ത് മാത്രമാണ് മാധ്യമങ്ങളെ ജില്ലാ പഞ്ചായത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്.
മാധ്യമങ്ങളെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രവേശിപ്പിക്കരുതെന്ന് ജില്ലാ കളക്ടറാണ് നിര്‍ദേശം നല്‍കുകയും ജില്ലാ പഞ്ചായത്തിന് പുറത്ത് പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഒടുവില്‍ ഫലപ്രഖ്യാപന സമയത്തു മാത്രം ജില്ലാ പഞ്ചായത്തിനുള്ളില്‍ മാധ്യമങ്ങള്‍ക്ക് കയറാന്‍ അനുമതി ലഭിച്ചു. 24 അംഗ ഭരണസമിതിയില്‍ 16 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസിന്റെ ജൂബിലി ചാക്കോയെ പരാജയപ്പെടുത്തി സി പി എമ്മിന്റെ കെ കെ രത്‌നകുമാരി പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപെട്ട് കേസ് നിലനില്‍ക്കുന്നതുകൊണ്ടാണ് ദിവ്യ രാജി വച്ചത്. രത്‌ന കുമാരിക്ക് ദിവ്യ ഫേസ് ബുക്കിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു.