കോഴിക്കോട്: ക്രിമിനല്‍ കേസുകള്‍ ആരോപിക്കപ്പെട്ടു പ്രതി ചേര്‍ക്കപ്പെടുന്ന പാവപ്പെട്ട മത ന്യൂന പക്ഷങ്ങളുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും മാത്രം കണ്ട് പിടിച്ച് ബുള്‍ഡോസര്‍ രാജ് നടപ്പാക്കുന്നതു അവസാനിപ്പിക്കുന്നതിനുള്ള സപ്രീം കോടതിയുടെ സുപ്രധാന വിധി സ്വാഗതാര്‍ഹവും പ്രശംസനീയവുമാണ്. കുറ്റാരോപിതനോ കുറ്റവാളിയോ ആയ വ്യക്തിയുടെ ക്രിമിനല്‍ പശ്ചാത്തലം നോക്കി അധികാരികള്‍ക്ക് വീടും കച്ചവട സ്ഥാപനങ്ങളും പൊളിക്കാനാവില്ല. ഇത്തരം ബുള്‍ഡോസര്‍ രാജ് നിയമ വിരുദ്ധവും ഭരണഘടന ലംഘനവുമാണെന്ന് ബഞ്ച് വ്യക്തമാക്കി. കോഴിക്കോട് പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ പി അബ്ദുറഹ്മാന്, പി എന്‍ കെ അബ്ദുല്ല എയര്‍ലൈന്‍സ്, അസീസ് ടിപി, അബൂബക്കര്‍ ഹാജി, നാസര്‍ കൈതപ്പൊയില്‍, ടി പി കുഞ്ഞാദു തുടങ്ങിയവര്‍ സസാരിച്ചു .
ബുള്‍ഡോസര്‍ രാജിനെതിരെ കോടതി വിധി
സ്വാഗതാര്‍ഹം; ഐ എന്‍ എല്‍