ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ചേലക്കര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്കുന്ന വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച മണ്ഡലം രാഹുല്‍ ഗാന്ധി ഒഴിഞ്ഞതിനാലാണു വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ്. ആദ്യമായി ജനവിധി തേടുന്ന മത്സരമായതിനാല്‍ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. എംഎല്‍എയായിരുന്ന കെ. രാധാകൃഷ്ണന് ലോക്സഭയിലേക്കു ജയിച്ചതിനാലാണു ചേലക്കര പുതിയ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്. ചില സ്ഥലങ്ങളില്‍ ചെറിയ സാങ്കേതിക തടസങ്ങള്‍ ഉണ്ടായെങ്കിലും പ്രശ്നം പരിഹരിച്ച് വോട്ടിങ് സുഗമമായി നടക്കുന്നു. കല്‍പ്പാത്തി രഥോത്സവം പരിഗണിച്ചു മാറ്റിവച്ചതിനാല്‍ പാലക്കാട് 20നാണ് വോട്ടെടുപ്പ്.
ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പും ഇന്നാണ്; 43 മണ്ഡലങ്ങളിലാണ് പോളിങ്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ അസം (5 മണ്ഡലങ്ങള്‍), ബിഹാര്‍ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കര്‍ണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്ഥാന് (7), സിക്കിം (2), ബംഗാള്‍ (6)എന്നിവയാണ്. വോട്ടെണ്ണല്‍ 23ന്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ചേലക്കര
മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്കുന്ന വോട്ടര്‍മാരുടെ നീണ്ട നിര