തിരുവനന്തപുരം: നാളെ കേരള, കാലിക്കറ്റ് സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകളില്‍ കെഎസ്യുവിന്റെ പഠിപ്പുമുടക്കി സമരം. 4 വര്‍ഷ ബിരുദ കോഴ്സുകളുടെ പേരില്‍ ഫീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച കേരള- കാലിക്കറ്റ് സര്‍വകലാശകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നാളെ പഠിപ്പുമുടക്കി സമരം നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
4 വര്‍ഷ ബിരുദ കോഴ്സുകള്‍ നിലവില്‍ വരുമ്പോള്‍ ഫീസ് വര്‍ധന ഉണ്ടാവില്ലെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കെയാണ് സര്‍വകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നത്. മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വര്‍ധന ഉണ്ടായിരിക്കുന്നതെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
കേരള- കാലിക്കറ്റ് സര്‍വകലാശല ക്യാംപസുകളില്‍ നാളെ കെഎസ്യു പഠിപ്പുമുടക്കി സമരം
.