വിമന്‍ ഇന്ത്യ മൂവ്‌മെന്റ് റാലിയും, പൊതു സമ്മേളനവും 12ന്

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് റാലിയും, പൊതു സമ്മേളനവും 12ന്

കോഴിക്കോട്: സ്ത്രീ സുരക്ഷ, സാമൂഹിക ഉത്തരവാദിത്തം ദേശീയ കാമ്പയിന്റെ ഭാഗമായി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന റാലിയും, പൊതു സമ്മേളനവും 12ന് നടക്കുമെന്ന് ജില്ലാ ജന.സെക്രട്ടറി ഷബ്‌ന തച്ചംപൊയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റാലി ഉച്ചക്ക് 2.40ന് ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച് മുതലക്കുളം മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് പൊതു സമ്മേളനം ദേശീയ വൈസ് പ്രസിഡണ്ട് റൈഹാന ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് റംഷീന ജലീല്‍ അധ്യക്ഷത വഹിക്കും. ദേശീയ കമ്മറ്റിയംഗം എം.എം.ഫായിസ ഷെഫീക്ക (തമിഴ്‌നാട്), സംസ്ഥാന വൈസ് പ്രസിഡണ്ട് മേരി എബ്രഹാം, സംസ്ഥാന സെക്രട്ടറി എം.എ.ഇര്‍ഷാന ടീച്ചര്‍, സംസ്ഥാന സെക്രട്ടറി കെ.കെ.ഫൗസിയ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.ലസിത ടീച്ചര്‍, എന്‍.കെ.സുഹറാബി ടീച്ചര്‍, ജില്ലാ ജന.സെക്രട്ടറി ഷബ്‌ന തച്ചംപൊയില്‍, മലപ്പുറം ജില്ലാ പ്രസിഡണ്ട് ലൈല ഷംസുദ്ദീന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സമീറ, വയനാട് ജില്ലാ പ്രസിഡണ്ട് ജംഷീദ നൗഷാദ്, എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി, സെക്രട്ടറി റഹ്‌മത്ത് നെട്ടൂളി എന്നിവര്‍ സംസാരിച്ചു.

 

 

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് റാലിയും, പൊതു സമ്മേളനവും 12ന്

Share

Leave a Reply

Your email address will not be published. Required fields are marked *