ഖാസി നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നാമധേയത്തിലുള്ള ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ അവാര്‍ഡ് മംഗലാപുരം യേനപ്പോയ ഡീംഡ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ.അബ്ദുല്ല കുഞ്ഞിക്ക്. വിദ്യാഭ്യാസ-സാമൂഹിക- ജീവകാരുണ്യ മേഖലയിലെ അദ്ദേഹത്തിന്റെ മികച്ച സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 10001 രൂപയും, മിശ്കാല്‍ പള്ളി മിനിയേച്ചറില്‍ തീര്‍ത്ത മെമന്റോയും,മംഗള പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
കര്‍ണ്ണാടക ഗുല്‍ബര്‍ഗ യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം യേനപ്പോയ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടറാണ്.
യേനപ്പോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്& റിസര്‍ച്ച് പ്രൊ. ലിമിറ്റഡ് ചെയര്‍മാന്‍, യേനപ്പോയ കെയര്‍ ഫണ്ട് ചെയര്‍മാന്‍,യേനപ്പോയ സിവില്‍ സര്‍വ്വീസ് അക്കാഡമി ട്രസ്റ്റി, പി.എ.കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ട്രസ്റ്റി തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നേതൃ പദവികള്‍ വഹിച്ചു വരുന്നു. കൂടാതെ ഒട്ടേറെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ പാര്‍ട്ട്ണറുമാണ്.
ഡിസംബറില്‍ കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന ഖാസി ഫൗണ്ടേഷന്റെ 16 ാ മത് വാര്‍ഷികാഘോഷത്തില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.
ഫൗണ്ടേഷന്‍ നിരാശ്രയരും നിര്‍ദ്ധനരുമായ കിടപ്പു രോഗികള്‍ക്കായി നടപ്പാക്കുന്ന ‘കിടപ്പാടം’ ഭവന പദ്ധതിയുടെ ലോഞ്ചിങ്ങ് ചടങ്ങില്‍ വെച്ച് നിര്‍വ്വഹിക്കും.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. കെ.കുഞ്ഞാലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.വി.റംസി ഇസ്മായില്‍,ജൂറി അംഗങ്ങളായ കെ.വി.ഇസ്ഹാഖ്, ആര്‍.ജയന്ത് കുമാര്‍, സി.എ.ഉമ്മര്‍ കോയ,സി.പി.മാമുക്കോയ,എം.വി. മുഹമ്മദലി, കെ.അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
ഖാസി ഫൗണ്ടേഷന്‍ അവാര്‍ഡ്
ഡോ. അബ്ദുല്ല കുഞ്ഞിക്ക്