കോഴിക്കോട്: ചിത്രാജ്ഞലി ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന 38-ാമത് അഖില കേരള നഴ്‌സറി കലോത്സവം 2025 ഫെബ്രുവരി 1,2,തിയതികളില്‍ ചിന്‍മയാജ്ഞലി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ പി.വി.ചന്ദ്രനും, ചിത്രാജ്ഞലി പ്രസിഡണ്ട് കെ.എ.നൗഷാദും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ.പി.രാധാകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിന്മയ എഡ്യൂക്കേഷന്‍ ട്രസ്റ്റുമായി സഹകരിച്ചാണ് ഇത്തവണ അഖില കേരള നഴ്‌സറി കലോത്സവം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.
ഗീതാജ്ഞലി, രാഗാജ്ഞലി, പുഷ്പാജ്ഞലി, വര്‍ണ്ണാജ്ഞലി എന്നീ നാലു വേദികളിലായി 17 ഇനം മത്സരങ്ങള്‍ നടക്കും. ഒരു വിദ്യാലയത്തില്‍ നിന്ന് സോളോ ഇനത്തില്‍ 2 പേര്‍ക്കും, ഗ്രൂപ്പിനത്തില്‍ 7 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഒരു ടീമിനും മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളൂ. അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ മാത്രമായിരിക്കണം. ഡിസംബര്‍ 1-ാം തിയതി മുതല്‍ സംഘാടക സമിതി ഓഫീസില്‍ നിന്നോ, തപാല്‍ മുഖേനെയോ ആവശ്യപ്പെട്ടാല്‍ ലഭിക്കുന്നതാണ്. ജനുവരി 25-ാം തിയതിക്ക് മുമ്പായി വിദ്യാലയ അധികൃതരുടെ സാക്ഷ്യപത്രത്തോടെ കണ്‍വീനര്‍, 38-ാമത് ചിത്രാജ്ഞലി നഴിസറി കലോത്സവം ഓര്‍ഗനൈസിംഗ് കമ്മിറ്റി ഓഫീസ്, ഹോട്ടല്‍ മലബാര്‍ പാലസ്, മുതലക്കുളം, കോഴിക്കോട്, 673001 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895234333, 9946442188, 9446453855 എന്ന നമ്പറുകളിലും www.chithranjali.net എന്ന സൈറ്റിലും അപേക്ഷ ഫോറം ലഭ്യമാണ്.
അംഗനവാടികള്‍, നഴ്‌സറികള്‍ (LKG, UKG) ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ. വാര്‍ത്താസമ്മേളനത്തില്‍ ചിത്രാജ്ഞലി ജനറല്‍ സെക്രട്ടറി കെ.തൃദീപ് കുമാര്‍, ട്രഷറര്‍ ടി.സി.ബസന്ത്, പി.ആര്‍.ഒ.അനീഷ്.എം.കെ എന്നിവരും സംബന്ധിച്ചു.