കോഴിക്കോട്: തീര പ്രദേശങ്ങളായ പയ്യാനക്കല്‍, ചക്കുംകടവ്, കപ്പക്കല്‍, വാഴവളപ്പ്, ചാമുണ്ടി വളപ്പ്, ആനമാട്, കുറ്റിച്ചിറ, പള്ളിക്കണ്ടി, മുഖദാര്‍, കല്ലായി, തെക്കേപ്പുറം എന്നിവിടങ്ങളിലെ പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിന് സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കുറ്റിച്ചിറ ബാവുട്ടി ഹാജി റോഡില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം 10ന് (ഞായറാഴ്ച) വൈകിട്ട് 4 മണിക്ക് മീരാന്‍ ഗ്രൂപ്പ് ചെയര്മാന് നവാസ് മീരാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.കെ.രാഘവന് എം.പി, അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ എസ്.കെ.അബൂബക്കര്‍, കെ.മൊയ്തീന് കോയ, പി.മൊഹ്സിന, എം.ബിജുലാല്‍, എന്‍.ജയശീല, കോഴിക്കോട് മുഖ്യ ഖാസി സഫീര്‍ സഖാഫി, എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ട് ഡോ.ഫസല്‍ ഗഫൂര്‍, മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി.അഹമ്മദ്, പാരിസണ്‍സ് ഗ്രൂപ്പ് ചെയര്മാന് എന്‍.കെ.മുഹമ്മദലി, സി.പി.കുഞ്ഞി മുഹമ്മദ് കെ.ആര്.എസ്, ഇഖ്റ ആശുപത്രി ഡയറക്ടര്‍മാരായ ഡോ.ഇദിരീസ്, ഡോ.പി.സി.അന്‍വര്‍, റവാബി ഗ്രൂപ്പ് ചെയര്മാന് സത്താര്‍, പ്രിന്‍സ് മൈദ ഗ്രൂപ്പ് ചെയര്മാന് അമീര്‍അലി, പ്രവാസി പ്രമുഖന് ആദം ഒജി, അല്‍ഹിന്ദ് ചെയര്മാന് ഹാരിസ് എന്നിവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്മാന് പി.ടി.ഇമ്പിച്ചിക്കോയ, ജനറല്‍ സെക്രട്ടറി ടി.ടി.അസീസ്, വൈസ് ചെയര്മാന് കെ.വി.അബ്ദുല്‍ നിയാസ്, സെക്രട്ടറി ഷാജി
ക്രൈഫ് എന്നിവര്‍ പങ്കെടുത്തു.