കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ ജാമ്യം ലഭിച്ച പി.പി. ദിവ്യക്ക് ജയില്‍ മോചനം. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്.പിപി ദിവ്യയ്‌ക്കെതിരേ ചുമത്തിയ ബിഎന്‍എസ് 108 ആത്മഹത്യാപ്രേരണക്കുറ്റം കേസില്‍ നിലനില്ക്കും എന്ന് കോടതി നിരീക്ഷിച്ചു. മാനുഷികവശങ്ങള്‍ പരിഗണിച്ചാണ് കോടതി ദിവ്യയ്ക്ക് ജാമ്യം നല്കിയിരിക്കുന്നത്. സ്ത്രീയാണ്, കുടുംബനാഥയാണ് എന്ന കാര്യങ്ങള്‍ എടുത്ത് പറഞ്ഞാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണം, കണ്ണൂര്‍ ജില്ല വിട്ട് പോകരുത്, പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ കോടതിയില്‍ സമര്‍പ്പിക്കണം, ഇല്ലെങ്കില്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം നല്കിയിരിക്കുന്നത്.
പി.പി.ദിവ്യക്ക് ജയില്‍ മോചനം