മദീന ഇമാം ശൈഖ് ഡോ.അബ്ദുള്ള അബ്ദുറഹ്‌മാന്‍ അല്‍ ബുഅയ്ജാന്‍ ഉദ്ഘാടനം ചെയ്യും

സമ്മേളനത്തില്‍ മന്ത്രി വി.അബ്ദുറഹിമാന്‍, ടി.പി.അബ്ദുള്ളക്കോയ മദനി, എം.മുഹമ്മദ് മദനി, പി.കെ.കുഞ്ഞാലിക്കുട്ടി, എം.പിമാരായ എം.കെ.രാഘവന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, ഡോ.ഫസല്‍ ഗഫൂര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷാ, പി.കെ അഹമ്മദ്, ഡോ.ഹുസൈന്‍ മടവൂര്‍ സംസാരിക്കും.
ഇന്ത്യ സന്ദര്‍ശിക്കുന്ന മദീന ഇമാം വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. 14ന് എറണാകുളം വൈറ്റില സലഫി കോംപ്ലക്‌സില്‍ ജുമുഅക്ക് നേതൃത്വം നല്‍കും. 9ന് ഡല്‍ഹി രാംലീല മൈതാനത്ത് നടക്കുന്ന ആള്‍ ഇന്ത്യ അഹ്‌ലെ ഹദീസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ വിവധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതോടൊപ്പം പ്രമുഖ മുസ്ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ ടി.പി.അബ്ദുള്ളക്കോയ മദനി, എ.അസ്ഗറലി , ഡോ.എ.ഐ.അബ്ദുല്‍ മജീദ്, വളപ്പില്‍ അബ്ദുസലാം, ശുക്കൂര്‍ സ്വലാഹി, നിസാര്‍ ഒളവണ്ണ എന്നിവര്‍ പങ്കെടുത്തു.
