കോഴിക്കോട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വാസ്‌കുലാര്‍ സൊസൈറ്റി ഓഫ് ഇന്ത്യയും വാസ്‌കുലാര്‍ സൊസൈറ്റി ഓഫ് കേരളയും സംഘടിപ്പിക്കുന്ന വാക്കത്തോണ്‍ 10ന് (ഞായറാഴ്ച) കാലത്ത് മാനാഞ്ചിറയില്‍ നടക്കുമെന്ന് വാസ്‌കുലാര്‍ സൊസൈറ്റി ഓഫ് കേരള പ്രസിഡണ്ടും, സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ വാസ്‌കുലാര്‍ സര്‍ജറി വിഭാഗം മേധാവിയുമായ ഡോ.സുനില്‍ രാജേന്ദ്രനും, റോട്ടറി കാലിക്കറ്റ് ഹൈലൈറ്റ് സിറ്റി പ്രസിഡണ്ട് അഡ്വ.വി.എം.മുസ്തഫയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലും, റോട്ടറി കാലിക്കറ്റ് ഹൈലൈറ്റ് സിറ്റിയും സംയുക്തമായാണ് വാക്കത്തോണ്‍ ഏകോപിപ്പിക്കുന്നത്. ‘നടക്കാം ആരോഗ്യമുള്ള കോഴിക്കോടിനായി’ എന്ന സന്ദേശവുമായി കിഡ്‌സണ്‍ കോര്‍ണറില്‍ നിന്ന് കാലത്ത് 6.30ന് ആരംഭിക്കും. രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നും പ്രമേഹത്തിന്റെ ഭയാനകമായ സങ്കീര്‍ണതയാണ് കാലിന്റെ ഒരു ഭാഗം നഷ്ടപ്പെടുക എന്നത്. ജീവിത ശൈലീ രോഗങ്ങള്‍ തടയുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്താല്‍ ഈ ഗുരുതരമായ സ്ഥിതി വിശേഷം 90% തടയാന്‍ കഴിയുമെന്ന് ഡോ.സുനില്‍ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ സിഇ ഒ സത്യ, ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ഫിബിന്‍ തന്‍വീര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ വിനീഷ് നെല്ലിശ്ശേരി എന്നിവരും പങ്കെടുത്തു.