വാഷിങ്ടന്‍: തിരഞ്ഞെടുപ്പില്‍ നാം പ്രതീക്ഷിച്ചതോ നാം പോരാടിയതിന്റെയോ നാം വോട്ട് ചെയ്തതിന്റെയോ ഫലമല്ല പ്രതിഫലിച്ചതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. പരാജയപ്പെ്ടടെങ്കിലും രാജ്യത്തിനായുള്ള പോരാട്ടം തുടരണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. ജനങ്ങള്‍ ഏല്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി. തിരഞ്ഞെടുപ്പു ഫലം പുറത്തുവരവേ, ഡോണള്‍ഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടനില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കമല.
നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി. നാം പ്രതീക്ഷിച്ചതോ നാം പോരാടിയതിന്റെയോ നാം വോട്ട് ചെയ്തതിന്റെയോ ഫലമല്ല തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. എന്നാല്‍ നാം തളരാത്ത കാലത്തോളം, പോരാടുന്ന കാലത്തോളം അമേരിക്കയുടെ വാഗ്ദാനത്തിന്റെ വെളിച്ചം കെട്ടുപോകുകയില്ല. അതെന്നും ജ്വലിച്ചു നില്‍ക്കും.’ കമല പറഞ്ഞു. ഈ തിരഞ്ഞെടുപ്പു കാലത്ത് തന്നെ ചേര്‍ത്തു നിര്‍ത്തിയ കുടുംബത്തിനും പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റിക് പ്രവര്‍ത്തകര്‍ക്കും കമല നന്ദി അറിയിച്ചു. നടത്തിയ പോരാട്ടത്തിലും അത് നടത്തിയ രീതിയിലും ഏറെ അഭിമാനമുണ്ടെന്നും കമല കൂട്ടിച്ചേര്‍ത്തു.
എല്ലാവരെയും ഒന്നിപ്പിക്കുന്നതായിരുന്നു എന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. അതില്‍അഭിമാനമുണ്ട്. രാജ്യത്തിന്റെ ശോഭനമായ ഭാവിയും അമേരിക്കയോടുള്ള സ്‌നേഹവുമാണ് തന്നെയും ഒപ്പമുള്ളവരെയും ചേര്‍ത്തുനിര്‍ത്തിയതും മുന്നോട്ടു നയിച്ചതും. തിരഞ്ഞെടുപ്പു ഫലം നാം അംഗീകരിച്ചേ മതിയാകൂ. ഞാന്‍ ട്രംപിനോട് സംസാരിക്കുകയും അദ്ദേഹത്തിന് വിജയാശംസകള്‍ നേരുകയും ചെയ്തു. സമാധാനപരമായ ഭരണ കൈമാറ്റത്തിന് തയാറാണെന്നും അറിയിച്ചു. തിരഞ്ഞെടുപ്പു ഫലം എന്തായാലും അത് അംഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. അതാണ് ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തില്‍നിന്ന് വേര്‍തിരിക്കുന്നത്.നമ്മുടെ രാജ്യത്ത്, നാം ഒരു പ്രസിഡന്റിനോടോ പാര്‍ട്ടിയോടൊ അല്ല, മറിച്ച് ഭരണഘടനയോടാണ് വിശ്വാസ്യത പുലര്‍ത്തേണ്ടത്. മനസാക്ഷിയോടും ദൈവത്തോടും അത് തുടരുക. സ്വാതന്ത്ര്യത്തിനും അവസരത്തിനും ന്യായത്തിനും ജനങ്ങളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള പോരാട്ടം തുടരും. അമേരിക്കക്കാര്‍ക്ക് അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നേട്ടങ്ങളും എത്തിപ്പിടിക്കാനുള്ള ഭാവിക്കായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. അമേരിക്കയിലെ സ്ത്രീകള്‍ക്ക് ഭരണകൂടത്തിന്റെ ഇടപെടിലില്ലാത്തെ അവരുടെ ശരീരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവും തുടരും. തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടം ഒരിക്കലും അവസാനിക്കുന്നില്ല. വോട്ടിങ് ബൂത്തിലും കോടതിയിലും പൊതു ഇടങ്ങളിലും അത് തുടരും.
ഒരിക്കലും പിന്‍മാറരുത്. ഇപ്പോള്‍ വിഷമവും നിരാശയും തോന്നിയേക്കാം, എന്നാല്‍ അതെല്ലാം വരുംനാളില്‍ ശരിയാകും.ഇരുട്ടില്‍ മാത്രമേ നക്ഷത്രങ്ങള്‍ ശോഭിക്കൂ. നമ്മള്‍ ഇരുണ്ട കാലത്തേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു. എന്നാല്‍ അത് അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാം. കോടിക്കണക്കിനു വരുന്ന നക്ഷത്രങ്ങളെക്കൊണ്ട് ഈ ആകാശം നമുക്ക് പ്രകാശഭരിതമാക്കാം. സത്യത്തിന്റെയും സേവനത്തിന്റെയും ശുഭാപ്തി വിശ്വാസത്തിന്റെയും വെളിച്ചം എങ്ങും നിറയട്ടേ. അത് അമേരിക്കയെ മുന്നോട്ടു നയിക്കട്ടെയെന്നും കമല ഹാരിസ് പറഞ്ഞു.