ഉരുള്‍ പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ആദ്യചിത്രമായ ‘ഉരുള്‍ ‘എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്നു. പ്രശസ്ത താരങ്ങളായ ടിനി റ്റോം, തെസ്നിഖാന്, കൃഷ്ണപ്രിയ, ദിയ എന്നിവര്‍ ചേര്‍ന്ന്, തോമസ് കെ.തോമസ് എം.എല്‍.എ യ്ക്ക് സമര്‍പ്പിച്ചു കൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.ബില്‍ഡിംങ് ഡിസൈനേഴ്സിന്റെ ബാനറില്‍ കെ.വി.മുരളീധരന് നിര്‍മ്മിക്കുന്ന ഉരുള്‍ മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്നു.
ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ‘ഉരുള്‍’, കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ ‘ഉരുള്‍ ‘നവംബര്‍ 29ന് തിയേറ്ററിലെത്തും.
മലയോര ഗ്രാമമായ പാറമലയില്‍ പലചരക്ക് കട നടത്തുന്ന ജോണിയുടെയും, കുടുംബത്തിന്റേയും, വ്യത്യസ്തമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ജോണി എന്ന പ്രധാന കഥാപാത്രത്തെ റഫീക് ചോക്ളി അവതരിപ്പിക്കുന്നു. ദില്ലി മലയാളിയായ ടീന ബാടിയയാണ് നായിക.ഉരുള്‍ പൊട്ടല്‍ പ്രദേശത്തു രക്ഷാ പ്രവത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ജില്ലാ കളക്ടറായി അപര്‍ണ ഷിബിനും മറ്റൊരു പ്രധാന കഥാപാത്രമായി ബോബന് ആലമ്മൂടനും അഭിനയിക്കുന്നു.
ബില്‍ഡിംങ് ഡിസൈനേഴ്സിന്റെ ബാനറില്‍ മമ്മി സെഞ്ചറി സംവിധാനം ചെയ്യുന്ന ‘ഉരുള്‍’ എന്ന ചിത്രത്തിന്റെ ക്യാമറ – ഷെട്ടി മണി, ആര്‍ട്ട് – അരവിന്ദ് അക്ഷയ്, സൗണ്ട്ഡിസൈനിംഗ്-ബെര്‍ലിന്‍മൂലമ്പിള്ളി, ആര്.ആര് – ജോയ് മാധവ്, ഡി.ഐ-അലക്സ് വര്‍ഗീസ്, മേക്കപ്പ് – വിജയന് കേച്ചേരി, വസ്ത്രാലങ്കാരം – ദേവകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍ – അര്ജുന് ദേവരാജ്, ലക്ഷ്മണന്, പ്രൊഡക്ഷന്‍ മാനേജേഴ്സ് – കരീം, വെല്‍സ് കോടനാട്, പി.ആര്.ഒ- അയ്മനം സാജന്
ബോബന് ആലുമ്മൂടന്‍, റഫീക് ചോക്ളി, ടീനമ്പാടിയ, അപര്‍ണ്ണ ഷിബിന്‍, സാജു തലക്കോട്, എലികുളം ജയകുമാര്‍, ഉണ്ണി എസ് നായര്‍, സജീവന്,ജോസ് ദേവസ്യ, വെല്‍സ്,കൊച്ചുണ്ണി പെരുമ്പാവൂര്‍ ,അബ്ദുള്ള,അരുണ്‍,സഫ്ന ഖാദര്‍ ,നിധീഷ, സംഗീത നായര്‍, ടിഷ, ഗ്രേഷ്യ, ഷെറിന്, ജിന്‍സി ചിന്നപ്പന്, ദിവ്യാ ദാസ്, ജയശ്രീ, ബേബി നിഥിലി, ബേബി അന്‍ജന, ബേബി ഷീലി എന്നിവര്‍ അഭിനയിക്കുന്നു.