കോഴിക്കോട്:ലയണ്‍സ് ഇന്റര്‍നാഷണലിന്റെ ഈ വര്‍ഷത്തെ ഓള്‍ കേരള പെയിന്റിംഗ് കോമ്പറ്റീഷന്‍ ആന്റ് പീസ് പോസ്റ്റര്‍ കോണ്‍ടെസ്റ്റ് 10ന്(ഞായറാഴ്ച) മാനാഞ്ചിറയിലെ ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാവിലെ 10 മണിക്ക് നേര്‍ത്ത് കേരള ഐ.ജി ഓഫ് പൊലീസ് കെ.സേതുരാമന്‍ ഐപിഎസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ലയണ്‍സ് ക്ലബ് 318E യുടെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത അധ്യക്ഷത വഹിക്കും.
5 വയസ്സുവരെ, 6-10, 11-13, 14-16 എന്നീ 4 കാറ്റഗറിയിലാണ് മത്സരം നടക്കുക. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 1 മണിവരെയാണ് മത്സരം. നാല് കാറ്റഗറിയിലും ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് ഗോള്‍ഡ് മെഡലും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കും. കൂടാതെ നാല് കാറ്റഗറികളിലെയും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ലയണ്‍സ് മെമന്റോ സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ലയണ്‍സ് സര്‍ട്ടിഫിക്കറ്റും ലഭിക്കും.
11-13 കാറ്റഗറിയിലെ വിജയികളുടെ ചിത്രങ്ങള്‍ ലയണ്‍സ് ഇന്റര്‍നാഷണലിന്റെ പീസ് പോസ്റ്റര്‍ കോണ്‍ടെസ്റ്റിലേക്ക് മത്സരത്തിനയക്കും. പെയ്ന്റിംഗിന് ഏത് കളറിങ് മെറ്റീരിയലുകളും ഉപയോഗിക്കാം. മെറ്റീരിയലുകള്‍ വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരേണ്ടതാണ്. പെയ്ന്റിംഗ് ചെയ്യുവാനുള്ള ക്യാന്‍വാസ് വേദിയില്‍ സൗജന്യമായി നല്‍കുന്നതാണ്.
Peace without Limits(അതിരുകളില്ലാത്ത സമാധാനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് വരയ്‌ക്കേണ്ടത്. സൗജന്യ രജിസ്‌ട്രേഷനായി മത്സരാര്‍ത്ഥിയുടെ പേര്, വയസ്സ്, ജനനതിയതി, രക്ഷിതാവിന്റെ പേര്, സ്‌കൂളിന്റെ പേര്, സ്ഥലം എന്നിവ 9995411422 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് ചെയ്യേണ്ടതാണ്. മത്സര ദിവസം വേദിയില്‍ പ്രവേശിക്കാന്‍ പേരും, ജനന തിയതിയും ഫോട്ടോയും ഉള്‍പ്പെടുന്ന ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളിന് പ്രത്യേക പുരസ്‌കാരം നല്‍കുന്നതാണ്.
ഇതോടനുബന്ധിച്ച് ചന്ദ്രകാന്ത് നേത്രാലയയുടെ നേതൃത്വത്തിലുള്ള നേത്ര പരിശോധന ക്യാമ്പും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995411422 എന്ന നമ്പറില്‍ ബന്ധപ്പെടുക.
വാര്‍ത്താസമ്മേളനത്തില്‍ രവി ഗുപ്ത , റീജ ഗുപ്ത, ടി.കെ.സുരേന്ദ്രന്‍, ദിനല്‍ ആനന്ദ്, എം.ജയകൃഷ്ണന്‍, ജോബിന്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.
‘അതിരുകളില്ലാത്ത സമാധാനം’,ഓള്‍ കേരള പെയിന്റിംഗ് കോമ്പറ്റീഷന്‍ ആന്റ് പീസ് പോസ്റ്റര്‍ കോണ്‍ടെസ്റ്റ് 10ന്