കൊല്ലം: കലക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ പ്രതികളായ 3 പേര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രതികളെ കോടതിയില്‍ നേരിട്ടു ഹാജരാക്കിയാണ് വിധി പ്രസ്താവന. തീവ്രവാദ സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരായ മധുര ഇസ്മയില്‍പുരം സ്വദേശി അബ്ബാസ് അലി (31), മധുര കെ പുതുര്‍ സ്വദേശി ഷംസൂണ്‍ കരീം രാജ (33), മധുര പള്ളിവാസല്‍ സ്വദേശി ദാവൂദ് സുലൈമാന്‍ (27) എന്നിവര്‍ക്കാണു ശിക്ഷ വിധിച്ചത്. ഇവര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞദിവസം കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി.ഗോപകുമാര്‍ കണ്ടെത്തിയിരുന്നു. നാലാം പ്രതി മധുര സ്വദേശി ഷംസുദ്ദീനെ വിട്ടയച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളതിനാല്‍ ഇയാള്‍ ജയില്‍ മോചിതനായിട്ടില്ല.
കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം: പ്രതികള്‍ക്ക് ജീവപര്യന്തം തടവ്