കോഴിക്കോട്: സംസ്ഥാനം നേരിടുന്ന പരിസ്ഥിതി-മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വനിതാ കൂട്ടായ്മയായ ഇക്കോ കോമണ്‍സ് എന്ന പേരില്‍ സംഘടന ആരംഭിച്ചതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10ന് (ഞായര്‍) കാലത്ത് 9 മണിക്ക് ഐവൈസി ഹാളില്‍ സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടനം ഡോ.ഖദീജ മുംതാസ് നിര്‍വ്വഹിക്കും. പ്രകൃതി സംരക്ഷണം അതീവ പ്രാധാന്യമേറിയതാണ്. പരസ്ഥിതി പ്രവര്‍ത്തനത്തില്‍ വനിതകളോടൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും ചേര്ത്ത്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുന്നത്. അനിയന്ത്രിതമായ പ്രകൃതി ചൂഷണമാണ് നടക്കുന്നത്. കാര്‍ബണ്‍ പുറംതള്ളല്‍ വര്‍ദ്ധിക്കുന്നത് കാലാവസ്ഥ വ്യതിയാനത്തിനടക്കം കാരണമാകുകയാണെന്നും, താല്‍ക്കാലിക ലാഭത്തിനുവേണ്ടി പരിസ്ഥിതിയെ ഒറ്റുകൊടുക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് സിന്ധു ഭാസ്ക്കര്‍, സെക്രട്ടറി ആഷാ പ്രഭാകരന്.എസ്, ട്രഷറര്‍ ഷീല ടി.എന്‍, സുമ ബാലകൃഷ്ണന്, നിഷ.ആര്, പത്മിനി എന്നിവര്‍ പങ്കെടുത്തു.