വാഷിങ്ടണ്‍: യു.എസില്‍ വീണ്ടും ട്രംപ് യുഗം. 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇതു ചരിത്ര വിജയമാണെന്ന് പറഞ്ഞ ട്രംപ് വോട്ടര്‍മാര്‍ക്ക് തന്റെ നന്ദി അറിയിക്കുകയും ചെയ്തു.തുടര്‍ച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്.
538-ല്‍ 267 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ട്രംപ് നേടിയിരിക്കുന്നത്. വിസ്കോണ്‍സില്‍ ലീഡ് ചെയ്യുന്ന 10 സീറ്റുകള്‍കൂടി ചേര്‍ത്താണ് ട്രംപ് 277 എന്ന അക്കത്തിലെത്തുന്നത്.ഇലക്ടറല്‍ കോളേജിന് പുറമേ, പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്.
ഭാര്യ മെലനിയയെ ഫസ്റ്റ് ലേഡിയെന്നു വിശേഷിപ്പിച്ചാണ് ട്രംപ് അവര്‍ക്കു നന്ദി പറഞ്ഞത്. വൈസ് പ്രസിഡന്റായി ജെ.ഡി.വാന്‍സിനെയും ട്രംപ് പ്രഖ്യാപിച്ചു.ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും വിജയിച്ച നിലയിലായിരുന്നു ട്രംപിന്റെ പ്രസംഗം.