ചെറുകാട് മുണ്ടശ്ശേരി വയലാര്‍ ത്രയങ്ങള്‍ മലയാളി രാഷ്ട്രീയ ഭാവുകത്വത്തെ പുതുക്കിപണിതവര്‍: കെ.വി. സജയ്

ചെറുകാട് മുണ്ടശ്ശേരി വയലാര്‍ ത്രയങ്ങള്‍ മലയാളി രാഷ്ട്രീയ ഭാവുകത്വത്തെ പുതുക്കിപണിതവര്‍: കെ.വി. സജയ്

മേപ്പയ്യൂര്‍:കേരളീയ രൂപീകരണത്തിന് ശേഷമുള്ള രാഷ്ട്രീയ ഭാവുകത്വത്തില്‍ സൗന്ദര്യാത്മകവും ദര്‍ശനപരവുമായ മാറ്റം വരുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് മുണ്ടശ്ശേരി, ചെറുകാട്, വയലാല്‍ ത്രയങ്ങളെന്ന് പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ കെ വി സജയ് അഭിപ്രായപ്പെട്ടു. കവിതയും ഗാനങ്ങളും കൊണ്ട് ഉദാരമാനവികതയുടെ വക്താവായിരുന്നു വയലാര്‍.
സാഹിത്യത്തിലെ നോവല്‍, നാടക, കവിതകളിലെല്ലാം ഒരുപോലെ തിളങ്ങിയ ചെറുകാട് നിരൂപണ സാഹിത്യത്തിന് നവഭാവുകത്വം നല്‍കിയ
എഴുത്തുകാരനായിരുന്നുവെന്നും പ്രഭാഷകനും നിരൂപകനുമായ കെ.വി സജയ് പറഞ്ഞു. കലാകാരന്മാരുടെ കൂട്ടായ്മയായ റിഥം മേപ്പയൂര്‍ സംഘടിപ്പിച്ച വയലാര്‍ ചെറുകാട് മുണ്ടശ്ശേരി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം വാര്‍ഷികാഘോഷം പ്രശസ്ത ചലച്ചിത്ര നടനും നിവര്‍ണ്ണ മാധ്യമപ്രവര്‍ത്തകനുമായ കെ കെ മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു.
മേപ്പയൂര്‍ ബാലന്‍ അധ്യക്ഷനായി.
വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച മേപ്പയൂര്‍ എസ് ഐ കെ വി സുധീര്‍ ബാബു, ഫ്‌ളവേഴ്‌സ് ചാനല്‍ ടോപ് സിംഗര്‍ ശ്രീദര്‍ശ്, ആദ്യകാല ഗായകന്‍ മാണിയോട്ട് കുഞ്ഞിരാമന്‍ വൈദ്യര്‍, സംഗീതകാരന്‍ എം.പി.ശിവാനന്ദന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഗായകന്‍ അജയ് ഗോപാല്‍, ബൈജു മേപ്പയൂര്‍, എന്‍. കെ. സത്യന്‍ എന്നിവര്‍ സംസാരിച്ചു. പ്രമുഖ ഗായകര്‍ അണിനിരന്ന ഗാനമേളയും നടന്നു.

 

 

 

ചെറുകാട് മുണ്ടശ്ശേരി വയലാര്‍ ത്രയങ്ങള്‍
മലയാളി രാഷ്ട്രീയ ഭാവുകത്വത്തെ പുതുക്കിപണിതവര്‍: കെ.വി. സജയ്

Share

Leave a Reply

Your email address will not be published. Required fields are marked *