ന്യൂയോര്‍ക്ക്: വാശിയേറിയ പ്രചാരണത്തിനൊടുവില്‍ യുഎസിലെ 16 കോടി ജനത ഇന്ന് വിധിയെഴുതും.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപും തമ്മിലാണ് മത്സരം. പെന്‍സില്‍ വാനിയ, നോര്‍ത്ത് കരോലിന, മിഷിഗണ്‍ തുടങ്ങിയ സുപ്രധാന സ്റ്റേറ്റുകളിലാണ് രണ്ട് പേരും കലാശ പ്രചരണം നടത്തുന്നത്. പോളിങ് ശതമാനം ഇക്കുറി റെക്കോര്‍ഡിലെത്തുമെന്നാണ് പ്രതീക്ഷതിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള വിദേശ ഇടപെടലുകളെ ജാഗ്രതയോടെയാണ് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ സമയം വൈകിട്ട് 5.30ഓടെ (ഏകദേശ സമയം) വോട്ടിങ് ആരംഭിക്കും. ബുധനാഴ്ച രാവിലെ 5.30ഓടെ അവസാനിക്കും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ആദ്യഫലസൂചനകള്‍ അറിയാനാകും. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്.
കമല ഹാരിസ് (60) ജയിച്ചാല്‍ ആദ്യത്തെ വനിതാ പ്രസിഡന്റാകും. ഡോണള്‍ഡ് ട്രംപ് (78) വീണ്ടും പ്രസിഡന്റായാല്‍ അതും വേറിട്ട ചരിത്രമാകും. 127 വര്‍ഷത്തിനുശേഷം, തുടര്‍ച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്. .
1.76 ലക്ഷം പോളിങ് ബൂത്തുകളാണുള്ളത്. ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും (435) സെനറ്റിലെ 34 സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പും പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം നടക്കും. 11 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പും ഇന്നാണ്.