കുണ്ടുങ്ങല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ അക്കാദമി പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കുണ്ടുങ്ങല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ അക്കാദമി പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കുണ്ടുങ്ങല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ അക്കാദമിയുടെ പരിശീലന ക്യാമ്പ് തെക്കേപ്പുറം പ്രവാസി ഫുട്‌ബോള്‍ അസോസിയേഷന്‍ (TEFA) ജനറല്‍ സെക്രട്ടറി യൂനുസ് പി വി ഉദ്ഘാടനം ചെയ്തു. ഈ ഫുട്‌ബോള്‍ അക്കാദമിയിലൂടെ ഭാവിയിലേക്കുള്ള മികച്ച ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുക്കുവാന്‍ തെക്കേ പ്രവാസി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജനറല്‍ സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു. അക്കാദമിയില്‍ കുട്ടികള്‍ക്ക് വേണ്ട പരിശീലനം , ഗ്രൗണ്ട് നവീകരണവും ടെഫയുടെ നേതൃത്വത്തില്‍ നല്‍കുന്നതാണെന്നും സെക്രട്ടറി പറഞ്ഞു.

കുണ്ടുങ്ങല്‍ പ്രദേശത്തെ സ്‌കൂള്‍ കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് അവിടുത്തെ പിടിഎ യും സ്‌കൂള്‍ അധികൃതരും ചേര്‍ന്നാണ് ഫുട്‌ബോള്‍ അക്കാഡമി രൂപീകരിച്ചത്. ഇതിന്റ ഔദ്യോഗിക ഉദ്ഘാടനം കേരള പോലീസ് ഫുട്‌ബോള്‍ താരം പി ടി മെഹബൂബ് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നിര്‍വ്വഹിച്ചിരുന്നു.

ചടങ്ങില്‍ ടെഫ ട്രഷറര്‍ ഹാഷിം കടാക്കലകം, കുണ്ടുങ്ങല്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്ളക്കോയ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മോഹനന്‍ എം.പി, പി ടി എ പ്രസഡണ്ട് സെയ്തുമുഹമ്മദ് എം.പി, ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ അബ്ദുള്‍ കലാം ആസാദ്,പി ടി എ വൈസ് പ്രസിഡന്റ അബ്ദുറഹ്‌മാന്‍ സി പി, എസ് എസ് ജി കണ്‍വീനര്‍ അസ്സന്‍ കോയ സി പി,എസ് എം സി കണ്‍വീനര്‍ മന്‍സൂര്‍ എം.പി, ഇസ്ഹാക്ക് കെ.വി, ഉമ്മര്‍ കോയ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സ്‌കൂള്‍ അധ്യാപകനും അക്കാഡമി കണ്‍വീനറുമായ ദാസന്‍ വി.പി നന്ദിയും പറഞ്ഞു.

 

കുണ്ടുങ്ങല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ അക്കാദമി
പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *