കോഴിക്കോട്:അത്തോളി കൂമുള്ളി വാഹനപകടത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ ബസ് ജീവനക്കാര്‍ക്കും പോലീസിനും
വീഴ്ചപറ്റിയെന്ന് അപകടത്തില്‍ മരിച്ച രതീപിന്റെ കുടുംബം വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
നവംബര്‍ 1 ന് വൈകീട്ട് അമിത വേഗതയില്‍ എത്തിയ കുറ്റാടി – കോഴിക്കോട് ഒമേഗ ബസ് എതിര്‍ ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടറില്‍ ഇടിച്ച് മലപ്പുറം തിരൂരങ്ങാടി സ്വദേശി വി വി രതീപ് നായര്‍ ദാരുണമായി മരിച്ചത്.
അപകടത്തിന്റെ സി സി ടി വി ദൃശ്യത്തില്‍ തെറ്റായ ദിശയില്‍ എത്തിയ ബസ് , സ്‌കൂട്ടര്‍ തട്ടിയാണ് അപകടം ഉണ്ടായത് എന്ന് വ്യക്തമായിട്ടും ബസ് ജീവനക്കാര്‍ പോലീസിന് മുന്നില്‍ ന്യായീകരിക്കാന്‍ എത്തിയിരുന്നു . എന്നാല്‍ പോലീസ് ആദ്യം വിശ്വസിച്ചെങ്കിലും രാത്രിയോടെ തിരുത്തി.
അപകടം നടന്ന ഉടനെ ഒന്നര കിലോ മീറ്റര്‍ അടുത്ത് അത്തോളി പോലീസ് സ്റ്റേഷനില്‍ ബസ് കസ്റ്റഡിയില്‍ എത്തിക്കുന്നതിന് പകരം 6 കിലോമീറ്റര്‍ അകലെ ഉള്ളിയേരി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട് പിറ്റേ ദിവസം വൈകീട്ട് ആണ് സ്റ്റേഷനില്‍ എത്തിക്കുന്നത്.
ഇത് സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കാന്‍ ആണെന്ന് സംശയിക്കുന്നു.നിസ്സാര കേസ് എടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു എന്നാണ് വിവരം.
ബസ് ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയില്ല.അപകടം ഉണ്ടെന്ന് അറിഞ്ഞിട്ടും ബസ് നിര്‍ത്താതെ പോയതിനെതിരെയുള്ള വകുപ്പ് ചേര്‍ത്ത് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തില്ല. ബസ് ഉടമയും പോലീസും തമ്മില്‍ ഒത്തു കളിച്ചോ എന്ന് സംശയിക്കുന്നതായി സഹോദരന്‍ വി വി രാകേഷ് പറഞ്ഞു.
അപകടം നടന്നത് 2. 53 നാണ്,എന്നാല്‍ കേസ് എടുത്തത് എഫ് ഐ ആര്‍ ല്‍ രാത്രി 8 ന്. അപടകത്തില്‍പ്പെട്ട വ്യക്തി 7 മിനിറ്റ് റോഡില്‍ ജീവനോടെ കിടന്നു. അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ രക്ഷപ്പെടാമായിരുന്നു.എന്നാല്‍ ബസ് ജീവനക്കാര്‍ ആ ഭാഗത്തേക്ക് വന്നില്ല. 5 മിനിറ്റ് മുന്‍പ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട് ഉണ്ട് .
സംഭവം നടന്ന് 4 ദിവസം പിന്നിട്ടിട്ടും ബസ് ഉടമയോ ജീവനക്കാരോ ബന്ധപ്പെട്ടില്ല.
അത്തോളി റൂട്ടില്‍ ഓടുന്ന ഒരു ബസിനും സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നില്ല. അപകടം നടന്ന സ്ഥലം സ്ഥിരം അപകട മേഖലയാണ്. ഒരു സൂചന ബോര്‍ഡു പോലും ഇല്ല. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചാണ് ഡ്രൈവര്‍മാര്‍ ബസ് ഓടിക്കുന്നതെന്നും അന്വേഷണത്തില്‍ നിന്നും മനസിലായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ ഇടപെടണമെന്നും അല്ലാത്ത പക്ഷം കോഴിക്കോട് – കുറ്റ്യാടി റൂട്ടില്‍ കൂടുതല്‍ പേര്‍ക്ക് അപകടമോ, മരണമോ സംഭവിക്കുമെന്നും രതീപിന്റെ കുടുംബം ഇന്ന് ഉച്ചക്ക് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.തുടര്‍ നടപടിക്കായി ജില്ലാ കളക്ടര്‍, റൂറല്‍ എസ് പി, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കും. രതീപിന്റെ സഹോദരന്മാരായ വി വി രാകേഷ്, വി വി മനോജ്, ഒ പി മുനീര്‍, കെ ഉണ്ണി കൃഷ്ണന്‍, അന്‍സാര്‍ ചെമ്പന്‍, ഒ പി ഡാനിഷ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
കൂമുള്ളി വാഹനാപകടം ബസ് ജീവനക്കാര്‍ക്കും പോലീസിനും
വീഴ്ചപറ്റി: മരിച്ച രതീപിന്റെ കുടുംബം