കോഴിക്കോട്: പ്രഥമ നോയിഡ കൈറ്റ് ഫെസ്റ്റിവെല്‍ 2024 നോയിഡയിലെ സെക്ടര്‍ 24 ഹെലിപാഡ് പാര്‍ക്കില്‍ 6,7,8 തിയതികളില്‍ നടക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കീഴിലുള്ള നോയിഡ അതോറിറ്റിയും കൈറ്റ് ഫെഡറേഷന് ഓഫ് ഇന്ത്യയും സംയുക്തമായാണ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യന്‍ പരമ്പരാഗത ട്രെയിന്‍ കൈറ്റ്, പൈലറ്റ് കൈറ്റ്, കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള പട്ടം നിര്‍മ്മാണ ശില്‍പ്പശാല, ആധുനിക പട്ടങ്ങള്‍ എന്നിവയുടെ മത്സരങ്ങള്‍ നടക്കും. കേരള, കര്‍ണ്ണാടക, ഗുജറാത്ത്, രാജസ്ഥാന്, ഡല്‍ഹി, പഞ്ചാബ്, ഒഡീഷ, ലക്ഷദ്വീപ്, ഉത്തര്‍പ്രദേശ് തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പട്ടം പറത്തല്‍ വിദഗ്ധര്‍ ഫെസ്റ്റില്‍ പങ്കെടുക്കും. കേരളം-ലക്ഷദ്വീപില്‍ നിന്ന് ഹംസാസ് ചാലിയം, ക്യാപ്റ്റന്‍ ചാര്‍ളി മാത്യൂ, ടീം മാനേജര്‍ അശ്വിന്.വി.പി, അസ്കര്‍ അലി.കെ, ഹാഷിം.വി.പി എന്നിവരുള്‍പ്പെട്ട അഞ്ചംഗ സംഘത്തെ തിരഞ്ഞെടുത്തു.
വാര്‍ത്താസമ്മേളനത്തില്‍ കൈറ്റ് ഫെഡറേഷന് ഓഫ് ഇന്ത്യ ട്രഷറര്‍ ആര്.ജയന്ത് കുമാര്‍,കേരള കൈറ്റ് ടീം കോര്‍ഡിനേറ്റര്‍ നവീന സുഭാഷ്, വണ്‍ ഇന്ത്യ കൈറ്റ് ടീം പരിശീലകന് അബ്ദുള്ള മാളിയേക്കല്‍, അലി വെസ്റ്റ്ഹില്‍ ആന്റ് അലി റോഷന്, കേരള ലക്ഷദ്വീപ് സംഘം ക്യാപ്റ്റന്‍ ഹംസാസ് ചാലിയം, ടീം മാനേജര്‍ ചാര്‍ളി മാത്യു എന്നിവര്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9895043193, 9847006784 നമ്പറില്‍ ബന്ധപ്പെടുക.
പ്രഥമ നോയിഡ നാഷണല്‍ കൈറ്റ് ഫെസ്റ്റിവെല്‍ 2024
ഹംസാസ് ചാലിയം കേരള സംഘത്തെ നയിക്കും