കോഴിക്കോട് : മുഹമ്മദ് അബദ്ദുറഹിമാന്‍ സാഹിബിന്റെ അല്‍ – അമീന്‍ പത്രത്തിന്റ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഈ വര്‍ഷം അല്‍-അമീന്‍@ 100 എന്ന പേരില്‍ വിദ്യാലയ സ്മൃതി സദസ്സുകള്‍ സംഘടിപ്പിക്കുവാന്‍ മുഹമ്മദ്അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരാനിച്ചു. നവംബര്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ നീണ്ടുനില്ക്കുന്ന പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, സ്വാതന്ത്ര്യ സമര ചരിത്ര പ്രദര്‍ശനങ്ങള്‍, തുടങ്ങിയവ സംഘടിപ്പിക്കുന്നത്.
ഇ-മൊയ്തു മൗലവി മ്യൂസിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രൊഫ ഹമീദ് ചേന്നമംഗല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സ്മാരക കമ്മിറ്റി പ്രസിഡണ്ട് ഡോ. എന്‍.പി ഹാഫിസ് മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറിടി.കെ.എ അസീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രൊഫ.എം.സി. വസിഷ്ഠ്,പി.എം അബ്ദുറഹിമാന്‍, എ.വി. ഫര്‍ദീസ്, പ്രൊഫ. രാധാകൃഷ്ണന്‍ ഇളയിടത്ത്,ഡോ.എം.എ അജ്മല്‍, സിദ്ധീഖ് കുറ്റിക്കാട്ടൂര്‍ ടി. ഷുക്കൂര്‍ ,പി.എം നിഹാദ് എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ കമ്മിറ്റിയുടെ പുതിയ കമ്മിറ്റി ഭാരവാഹികളായി എന്‍.പി ഹാഫിസ് മുഹമ്മദ് (പ്രസിഡണ്ട്) പ്രൊഫ.എം.സി. വസിഷ്, പി.എം അബ്ദുറഹിമാന്‍ (വൈ.പ്രസിഡണ്ട് മാര്‍ ) ടി.കെ. എ.അസീസ് (ജനറല്‍ സെക്രട്ടറി), പ്രൊഫ. ഇളയിടത്ത് രാധാകൃഷ്ണന്‍, ഡോ. എം എ അജ്മല്‍ മുഈന്‍ (സെകട്ടറിമാര്‍) എ.വി. ഫര്‍ദീസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
അല്‍ – അമീന്‍ നൂറാം വാര്‍ഷികം
സംസ്ഥാനത്തുടനീളം സ്മൃതിസദസ്സുകള്‍ സംഘടിപ്പിക്കും