മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി. ജയിലില്‍ക്കിടക്കുന്ന ലോറന്‍സ് ബിഷ്‌ണോയ്യുടെ സംഘത്തിലെ ആളെന്ന് വിശേഷിപ്പിച്ചാണ് മുംബൈ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം അയച്ചത്. അതീവ ഗൗരവത്തിലാണ് പൊലീസ് ഈ സന്ദേശം എടുത്തിരിക്കുന്നത്. വര്‍ലി പൊലീസ് സ്റ്റേഷനില്‍ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സന്ദേശം അയച്ച നമ്പര്‍ കണ്ടെത്താനായിട്ടുണ്ടെന്നാണ് വിവരം.
”ഇതു ലോറന്‍സ് ബിഷ്‌ണോയ്യുടെ സഹോദരനാണ്. സല്‍മാന്‍ ഖാന് സ്വന്തം ജീവന്‍ വേണമെങ്കില്‍ മാപ്പു പറയുകയോ അഞ്ചുകോടി നല്‍കുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്” ഇങ്ങനെയാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. സല്‍മാന്‍ ഖാനെതിരെയുണ്ടായ രണ്ടാമത്തെ വധ ഭീഷണിയാണിത്.
ജീവന്‍ വേണമെങ്കില്‍ 5 കോടി, അല്ലെങ്കില്‍ മാപ്പു പറയണം’: സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി