ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായ് തണലിന്റെ കുടുംബ സൗഹൃദ സംഗമം

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായ് തണലിന്റെ കുടുംബ സൗഹൃദ സംഗമം

കേച്ചേരി : ശാരീരിക പരിമിതിയുള്ളവര്‍ക്ക് ജീവിതത്തിന്റെ തലങ്ങളില്‍ വിത്യസ്ത കാഴ്ചപ്പാടുകളും, പുതിയ സാദ്ധ്യതകളുമാണ് തുറക്കപ്പെടുന്നതെന്നും, ഇവരുടെ പ്രയാസത്തില്‍ തണല്‍ നല്‍കി സംരക്ഷിച്ചാല്‍ ഏതു വെല്ലുവിളികളേയും അതിജീവിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു.
പട്ടിക്കര തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി എം.എം. എല്‍.പി.സ്‌കൂളില്‍ ഭിന്നശേഷിക്കാര്‍ക്കായ് സംഘടിപ്പിച്ച കുടുംബ സൗഹൃദ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തണല്‍ പ്രസിഡന്റ് വി.കെ.യൂസഫ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഉദ്ഘാടനം ചെയ്തു.ചൊവന്നുര്‍ ബി.ആര്‍.സി. പ്രജി ടീച്ചര്‍,തണല്‍ സെക്രട്ടറി എ.എ. റസ്സാഖ്,ആര്‍. എം. ജമാല്‍ മാസ്റ്റര്‍ എ.എ.അബ്ദുളള,കെ. എം.ഹബീബ്,വി.ഐ. ഷംസുദ്ദീന്‍,കെ.എം.ബക്കര്‍,എ.എ.സിറാജുദ്ദീന്‍ മാസ്റ്റര്‍, എ.എം അബ്ദുള്‍ ജലീല്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

 

 

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായ് തണലിന്റെ കുടുംബ സൗഹൃദ സംഗമം

 

Share

Leave a Reply

Your email address will not be published. Required fields are marked *