കോഴിക്കോട്: ചെറുകിട മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ മുന്‍
അസിസ്റ്റന്റ് എഡിറ്ററുമായ കെ.എഫ്.ജോര്‍ജ്ജ് പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ ദിനപത്രത്തിന്റെ 17-ാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അടിച്ചമര്‍ത്തപ്പെട്ടവരുടേയും ചെറിയ ജീവിതങ്ങളുടെയും ശബ്ദം ചെറുകിട മാധ്യമങ്ങളാണ് പുറത്തെത്തിക്കുന്നത്. വലിയ പത്രങ്ങള്‍ പലപ്പോഴും വ്യാപാര ആവശ്യങ്ങളുടെ പിന്നാലെ പോകുമ്പോള്‍ ചെറുകിട മാധ്യമങ്ങളാണ് ജനങ്ങള്‍ക്ക് ഇത്തരം വാര്‍ത്തകള്‍ സമൂഹത്തിന് മുമ്പാകെ കൊണ്ട് വരുന്നതെന്നദ്ദേഹം ചൂണ്ടിക്കാട്ടി. നവാഗതരായ എഴുത്തുകാര്‍ക്ക് തുറന്നു വെച്ച വാതിലാണ് ചെറുകിട മാധ്യമങ്ങളെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ജില്ലാ റസിഡന്‍സ് അപ്പക്‌സ് കൗണ്‍സില്‍ ജന.സെക്രട്ടറി എം.കെ.ബീരാന്‍ ലോഗോ ഏറ്റുവാങ്ങി.ദര്‍ശനം സാംസ്‌കാരിക വേദി നിര്‍വ്വാഹക സമിതി കൗണ്‍സില്‍ ചെയര്‍മാന്‍ എം.എ.ജോണ്‍സണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അദ്ധ്യക്ഷത വഹിച്ചു.
പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മഹിളാ വീഥി മാഗസിന്റെ സ്‌പെഷ്യല്‍ പതിപ്പ്, എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുമ പള്ളിപ്രം മാക് ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടറും റെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡണ്ടുമായ കെ.മുസ്തഫക്ക് നല്‍കി പ്രകാശനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍.ജയന്ത് കുമാര്‍, എം.ഇ.എസ് ജില്ലാ പ്രസിഡണ്ട് പി.കെ.അബ്ദുല്‍ ലത്തീഫ്, എഴുത്തുകാരന്‍ ഉസ്മാന്‍ ഒഞ്ചിയം, സാംസ്‌കാരിക പ്രവര്‍ത്തകന്‍ സിപിഎം അബ്ദുറഹിമാന്‍, ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റീസ് പ്രസിഡണ്ട് രാമദാസ് വേങ്ങേരി, സിഎസ്‌ഐ മലബാര്‍ മഹായിടവക എക്‌സി.മെമ്പര്‍ ജോയ്പ്രസാദ് പുളിക്കന്‍, എഴുത്തുകാരന്‍ പുരുഷു കക്കോടി, പരിസ്ഥിതി സംരക്ഷണ വേദി സംസ്ഥാന പ്രസിഡണ്ട് എളമന ഹരിദാസ്, പ്രകാശന്‍ ചാലിയത്ത് എന്നിവര്‍ സംബന്ധിച്ചു.പീപ്പിള്‍സ് റിവ്യൂ ജന.മാനേജര്‍ പി.കെ.ജയചന്ദ്രന്‍ സ്വാഗതവും സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഒ.വി.വിജയന്‍ നന്ദിയും പറഞ്ഞു.
ചെറുകിട മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യം; കെഎഫ്. ജോര്‍ജ്ജ്