മാവൂര്‍: പാലിയേറ്റീവ് രംഗത്ത് മാവൂര്‍ നാടും നാട്ടുകാരും കാണിക്കുന്ന ജീവ കാര്യണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് ജവഹര്‍ സ്പോര്‍ട്സ് & ആര്‍ട്സ് ക്ലബ്ബ് (ജവഹര്‍ മാവൂര്‍) വാര്‍ഷിക ജനറല്‍ ബോഡിയോഗം അഭിപ്രായപ്പെട്ടു. ജനറല്‍ ബോഡി യോഗം ക്ലബ്ബ് രക്ഷാധികാരി കെ.ടി. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് പി.എം ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ജവഹര്‍ പ്രവാസി പ്രതിനിധി ടി.എം ഷാജഹാന്, സുദേവ് പുലിയപ്പുറം, മുജീബ് കൊന്നാര എന്നിവര്‍ സംസാരിച്ചു. അഡ്വ. ഷമീം പക്സാന് സ്വാഗതവും കബീര്‍ നെടുമ്പോക്കില്‍ നന്ദിയും പറഞ്ഞു.
പുതിയ ക്ലബ്ബ് ഭാരവാഹികളായി സുദേവ് പുലിയപ്പുറം(പ്രസിഡണ്ട്), അഡ്വ ഷമീം പക്സാന്(ജന:സെക്രട്ടറി),സാദത്ത് പഴമ്പള്ളി(ട്രഷറര്‍),മുജീബ് കൊന്നാരെ, അബ്ദുല്‍ ഖാദര്‍ പി.ടി, മുഹമ്മദ് ബഷീര്‍ കെ.ടി, (വൈസ് പ്രസിഡണ്ടുമാര്‍),കോയാമു മാസ്റ്റര്‍,കരീം നെടുമ്പോക്കില്‍,അഫ്സല് കെ.ടി.
(ജോ. സെക്രട്ടറിമാര്‍).
പാലിയേറ്റീവ് രംഗത്ത് മാവൂര്‍ ഗ്രാമം കാണിക്കുന്ന
മാതൃക അഭിനന്ദനാര്‍ഹം ജവഹര്‍ മാവൂര്‍