കോഴിക്കോട്: യാത്രാ ദുരിതം ഒഴിവാക്കാനായി റോഡുകള്‍ ടാര്‍ ചെയ്യണമെന്ന് ലോഹ്യ കലാ സാംസ്കാരിക വേദി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാളയം പച്ചക്കറി മാര്‍ക്കറ്റ് മാറ്റരുത്, കണ്ണൂര്‍-ഷൊര്‍ണ്ണൂരിലേക്ക് കൂടുതല്‍ ലോക്കല്‍ ട്രെയിനുകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒപ്പുശേഖരണം നടത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, കോര്പ്പറേഷന് അധികാരികള്‍ എന്നിവര്‍ക്ക്് നിവേദനം സമര്‍പ്പിക്കാനും തീരുമാനിച്ചു. പ്രസിഡണ്ട് ഷാജി സുന്ദര്‍ അദ്ധ്യക്ഷത വഹിച്ചു. അമല്‍ സേതുമാധവന്, ഗ്ലാഡ്വിന് മാത്യൂ, ഒമിസെന് മലാപ്പറമ്പ്, സത്യന് പെരുമണ്ണ, രവീന്ദ്രന്.എം.വി, വികാസ് വിജയന്, ബൈജു സത്യന് എന്നിവര്‍ സംസാരിച്ചു.