വെള്ളിയൂര്‍ : ജനകീയ വായനശാല വെള്ളിയൂര്‍ പുസ്തകപ്പയറ്റും സാംസ്കാരിക വിരുന്നും എന്റെ നാട് എന്റെ വായനശാല പരിപാടിയും സംഘടിപ്പിച്ചു.
കേരളത്തിലെ പ്രമുഖ സാഹിത്യ സാമൂഹിക സാംസ്കാരിക (സിനിമ – നാടക- ചിത്ര- കവിത – നോവല്‍ -ഗാന) മേഖലകളിലെ പ്രമുഖര്‍ സാംസ്കാരിക വിരുന്നില്‍ പങ്കെടുത്തു. പിഞ്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വായനശാലയ്ക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡണ്ട് കെ എം സൂപ്പി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ഇ വത്സല മുഖ്യാതിഥിയായി.
എഴുത്തുകാരനും കവിയുമായ ജോസഫ് പൂതക്കുഴിയെ ഹാരമണിയിച്ച് സ്വീകരിച്ചു. ചെയര്മാന് കെ അബ്ദുല്‍ ഹമീദ്, വായനശാല സെക്രട്ടറി എം കെ ഫൈസല്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്മാന് എം കെ പ്രകാശന് നന്ദിയും പറഞ്ഞു. പ്രതിഭാ സംഗമം, സാംസ്കാരിക സദസ്സ്, സര്‍ഗ്ഗ വിരുന്ന്, സാഹിത്യ സംഗമം എന്നിവ നടന്നു. പരിപാടിയില്‍ മുഹമ്മദ് പേരാമ്പ്ര, ഉഷ സി നമ്പ്യാര്‍, സൗദ റഷീദ്,സൗമിനി ജി നായര്‍, ജിഷ പി നായര്‍, എ ജി രാജന് , ജിന്റോ തോമസ് സുരേഷ് കനവ്, രത്നകുമാര്‍ വടകര, ശ്രീധരന് നൊച്ചാട്, അഷ്റഫ് നാറാത്ത്,ജോസഫ് പൂതക്കുഴി, ശാന്തന് മുണ്ടോത്ത്, മേപ്പാടി ബാലകൃഷ്ണന്, കുയ്യേ ഖണ്ഡി ശ്രീധരന് മാസ്റ്റര്‍, രതീഷ് ഇ നായര്‍, എന്‍.എം. ജി. മേപ്പയ്യൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വായനശാല പ്രസിഡണ്ട് എസ് രാജീവ്, എ ജമാലുദ്ദീന്‍ മാസ്റ്റര്‍, വികെ വിജയന്, എടവന സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.