കോഴിക്കോട്: നമ്മുടെ നാടിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഭാരതീയ ഭാഷകള്‍ സ്വാതന്ത്ര്യത്തിനും സ്വാവലംബത്തിനും വേണ്ടി കേഴുകയാണന്ന് കേന്ദ്ര ഹിന്ദി ഇന്‍സ്റ്റിറ്റ്യൂട്ട് റീജണല്‍ ഡയരക്ടര്‍ ഡോ.യോഗേന്ദ്ര മിശ്ര. സ്വാതന്ത്ര്യ സമര സേനാനികളായ ഹിന്ദി പ്രചാരകരുടെ സ്മരണക്കായി ഭാഷാ സമന്വയ വേദി ഏര്‍പ്പെട്ടുത്തിയ ഹിന്ദി സേവി സമ്മാന്‍ സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ.ബാലകൃഷ്ണന്‍ നായര്‍, കെ.കെ.സദാനന്ദന്‍, പി.എന്‍.ഹരിദാസന്‍ (കോഴിക്കോട്) ഡോ. ടി.കെ.അനീഷ് കുമാര്‍ (കാസറഗോഡ്), കെ.എം നാരായണന്‍ (മലപ്പുറം) എം ദണ്ഡപാണി (പാലക്കാട്) ഡോ.വി.എന്‍.രമണി(കണ്ണൂര്‍) എന്നിവര്‍ പൂരസ്‌കാരങ്ങള്‍ സ്വീകരിച്ചു. ഡോ.ആര്‍സു അധ്യക്ഷനായിരുന്നു. നിപുണ ശശിധരന്റെ ഹിന്ദി കവിതാ സമാഹാരം ‘തലാശ് ഡോ.ആര്‍സുവിന് ആദ്യ കോപ്പി നല്‍കി ഡോ.യോഗേന്ദ്രമിശ്ര പ്രകാശനം ചെയ്തു. ഡോ. പി. പ്രിയ പുസ്തക പരിചയം നടത്തി. വേലായുധന്‍ പള്ളിക്കല്‍ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. ഡോ. ഒവാസവന്‍, ഡോ. പി. കെ.രാധാമണി, ആര്‍.ജയന്ത്കുമാര്‍, എന്‍.പ്രസന്നകുമാരി, ആര്‍.മോഹന്‍ദാസ്, ഡോ.എം.മീര, പി.എം.ശാന്തി ഡോ.എം.കെ.പ്രീത പ്രസംഗിച്ചു. പുരസ്‌കാര ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.
ഭാരതീയ ഭാഷകള്‍ സ്വാഭിമാനത്തോടെ വളരണം