പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറിന് വിജയാശംസകള്‍ നേര്‍ന്നെങ്കിലും അതേ സമയം അദ്ദേഹത്തോടുള്ള അതൃപ്തി രേഖപ്പെടുത്തിയുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്നും സന്ദീപ് തുറന്നു പറഞ്ഞു. യുവമോര്‍ച്ചയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചെന്ന പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ വാദം ശരിയല്ല. താന്‍ സംസ്ഥാന ഭാരവാഹിയായി ഇരിക്കുന്ന കാലമായിട്ടും, തന്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് വെക്കാനോ കാണാനോ ആരും വന്നില്ലെന്നും സമൂഹ മാധ്യമത്തില്‍ അദ്ദേഹം പങ്കുവെച്ചു.മറ്റു പാര്‍ട്ടികളിലെ പ്രമുഖര്‍ തന്നെയും അച്ഛനെയും ആശ്വസിപ്പിച്ച് വിളിച്ചിട്ടും സ്വന്തം പാര്‍ട്ടില്‍ നിന്ന് അത്തരമൊരു സമീപനം ഉണ്ടായിട്ടില്ല.ഒരു സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദര്ഭങ്ങളിലായിരിക്കണമെന്നും ഞാന്‍ വിശ്വസിക്കുന്നു.പാലക്കാട്ടെ നിയമസഭ പ്രചാരണത്തിലെ സന്ദീപ് വാര്യരുടെ അസാന്നിധ്യം ചര്‍ച്ചാ വിഷയമാണ്.വേദിയില്‍ സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപ്പോകുന്നവനല്ല താനെന്ന് എന്നെ സ്നേഹിക്കുന്നവര്ക്കറിയാമെന്നും സന്ദീപ് വ്യക്തമാക്കി. തന്റെ ആത്മ്ാഭിമാനത്തിന് പ്രയാസം നേരിട്ടെന്നും അദ്ദേഹം കുറിച്ചു. യുവ മോര്‍ച്ചയില്‍ കൃഷ്ണ കുമാറിനൊപ്പം പ്രവര്‍ത്തിച്ചുവെന്ന വാദത്തെയും സന്ദീപ് തള്ളി.
വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല
ഞാനെന്ന് എന്നെ സ്നേഹിക്കുന്ന മുഴുവന്‍ പേര്‍ക്കും അറിയാം; സന്ദീപ് വാര്യര്‍