ഫോണ്‍ ചോര്‍ത്തല്‍ ആരോപണം; മഹാരാഷ്ട്ര ഡിജിപിയെ മാറ്റി

ഫോണ്‍ ചോര്‍ത്തല്‍ ആരോപണം; മഹാരാഷ്ട്ര ഡിജിപിയെ മാറ്റി

മുംബൈ:നിയമസഭാ തിരഞ്ഞെടുപ്പ് നക്കാന്‍ പോകുന്ന മഹാരാഷ്ട്രയില്‍ ഡിജിപി രശ്മി ശുക്ലയെ മാറ്റി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഡിജിപിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.

മറ്റൊരു മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ക്ക് ഡിജിപിയുടെ ചുമതല നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍, ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഡിജിപി നിയമനത്തിന് മൂന്നംഗ പാനല്‍ സമര്‍പ്പിക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചു.

പുണെ കമ്മിഷണറായിരുന്നപ്പോള്‍ രശ്മി ശുക്ല ഫോണ്‍ ചോര്‍ത്തിയെന്നും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയെന്നുമായിരുന്നു ആരോപണം. മഹാരാഷ്ട്രയില്‍ നവംബര്‍ 20നാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

 

 

 

 

ഫോണ്‍ ചോര്‍ത്തല്‍ ആരോപണം;
മഹാരാഷ്ട്ര ഡിജിപിയെ മാറ്റി

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *