12-ാം ശബള കമ്മീഷനെ ഉടന്‍ നിയമിക്കണം; കെ.എസ്.ടി.സി

12-ാം ശബള കമ്മീഷനെ ഉടന്‍ നിയമിക്കണം; കെ.എസ്.ടി.സി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാകരുടെയും ശമ്പളം പരിഷ്‌ക്കരിക്കാനുള്ള 12-ാ മത് ശമ്പള കമീഷനെ നിയമിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് കെ.എസ്.ടി.സി കോഴിക്കോട് റവന്യു ജില്ലാ ക്യാമ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പയ്യോളിയില്‍ നടന്ന
ജില്ലാ ക്യാമ്പ് ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. വല്‍സന്‍ ഉല്‍ഘാടനം ചെയ്തു. കെ.എസ്.ടി.സി ജില്ലാ പ്രസിഡണ്ട് കുളങ്ങര രാജന്‍ അധ്യക്ഷതവഹിച്ചു ബി.ടി. സുധീഷ് കുമാര്‍ , ഭാസ്‌ക്കരന്‍ കൊഴക്കല്ലൂര്‍, ജി. വിഗിത, പി.സി.അബ്ദുള്‍ റഹിം, എന്നിവര്‍ പ്രസംഗിച്ചു.

അധ്യാപകരും, സാമൂഹ്യ പരിവര്‍ത്തനവും എന്ന വിഷയത്തെ സംബന്ധിച്ച് ആര്‍.ജെ.ഡി. ജില്ലാ സെക്രട്ടറി ജെ.എന്‍.പ്രഭാസിന്‍ ക്ലാസ് എടുത്തു. ജി.എസ്. അവിനാഷ് , ഷൈജന്‍, സുമേഷ്, പി.വി. നൗഷാദ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന്റെ സമാപന സമ്മളനം കെ.എസ്.ടി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.കെ. സീന, വി.പി രാജേഷ്, പി.സി. നിഷാകുമാരി , എന്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.

 

 

12-ാം ശബള കമ്മീഷനെ ഉടന്‍ നിയമിക്കണം; കെ.എസ്.ടി.സി

 

Share

Leave a Reply

Your email address will not be published. Required fields are marked *