ജനകീയ വായനശാല വെള്ളിയൂര്‍ പുസ്തകപ്പയറ്റ് സാംസ്‌കാരിക വിരുന്ന് സംഘടിപ്പിച്ചു

ജനകീയ വായനശാല വെള്ളിയൂര്‍ പുസ്തകപ്പയറ്റ് സാംസ്‌കാരിക വിരുന്ന് സംഘടിപ്പിച്ചു

വെള്ളിയൂര്‍ : ജനകീയ വായനശാല വെള്ളിയൂര്‍ പുസ്തകപ്പയറ്റ് സാംസ്‌കാരിക വിരുന്ന് സംഘടിപ്പിച്ചു. എന്റെ നാടിന് എന്റെ വക പുസ്തകം എന്ന പരിപാടിയുടെ ഭാഗമായി കേരളത്തിലെ സാഹിത്യ സാമൂഹിക സാംസ്‌കാരിക സിനിമ നാടക ചിത്ര കവിത നോവല്‍, ഗാന മേഖലകളിലെ പ്രമുഖര്‍ സാംസ്‌കാരിക വിരുന്നില്‍ പങ്കെടുത്തു. പിഞ്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വായനശാലയ്ക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡണ്ട് കെ എം സൂപ്പി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ഇ. വത്സല മുഖ്യാതിഥിയായി. സ്വാഗതസംഘം ചെയര്‍മാന്‍ കെ അബ്ദുല്‍ ഹമീദ്, പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ വി.ടി ബാലന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശോഭിന്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. വായനശാല സെക്രട്ടറി എം കെ ഫൈസല്‍ മാസ്റ്റര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം കെ പ്രകാശന്‍ നന്ദിയും പറഞ്ഞു. 450 പരം പുസ്തകങ്ങള്‍ പരിപാടിയുടെ ഭാഗമായി വായനശാലയ്ക്ക് ലഭിച്ചു പരിപാടിയുടെ ഭാഗമായി പ്രതിഭാ സംഗമം, സാംസ്‌കാരിക സദസ്സ്, സര്‍ഗ്ഗ വിരുന്ന്, സാഹിത്യ സംഗമവും നടന്നു. പരിപാടിയില്‍ മുഹമ്മദ് പേരാമ്പ്ര, ഉഷ സി നമ്പ്യാര്‍, സൗദ റഷീദ്,സൗമിനി ജി നായര്‍, ജിഷ പി നായര്‍, എ ജി രാജന്‍ , ജിന്റോ തോമസ് സുരേഷ് കനവ്, രത്‌നകുമാര്‍ വടകര, ശ്രീധരന്‍ നൊച്ചാട്, വേണുഗോപാല്‍ പേരാമ്പ്ര, വി കെ വസന്തകുമാര്‍, സദന്‍ കല്‍പ്പത്തൂര്‍,അഷ്‌റഫ് നാറാത്ത്,ജോസഫ് പൂതക്കുഴി, ശാന്തന്‍ മുണ്ടോത്ത്, മേപ്പാടി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രോഗ്രാം ഓഫീസര്‍ ഷോബിന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ വായനശാലയ്ക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു. പരിപാടിക്ക് വായനശാല പ്രസിഡണ്ട് എസ് രാജീവ്, എ ജമാലുദ്ദീന്‍ മാസ്റ്റര്‍, വികെ വിജയന്‍ , എടവന സുരേന്ദ്രന്‍ , വി പി വിജയന്‍,വി പി രവീന്ദ്രന്‍ എംസി ഉണ്ണികൃഷ്ണന്‍, ഷീന കെ, ലൈബ്രേറിയന്‍ സി പി സജിത,ലതികരാജേഷ്,മനോമി എസ് , കാദര്‍ വെള്ളിയൂര്‍ പി ബാബു മാസ്റ്റര്‍ , കെടി സുകുമാരന്‍,ശാന്ത, സജില പരിപാടിക്ക് നേതൃത്വം നല്‍കി,ഗ്രന്ഥശാല അംഗത്വ ക്യാമ്പയിനും നടന്നു.

 

 

 

 

ജനകീയ വായനശാല വെള്ളിയൂര്‍ പുസ്തകപ്പയറ്റ് സാംസ്‌കാരിക വിരുന്ന് സംഘടിപ്പിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *