കൊയിലാണ്ടി :സ്പീഡ് ചെസ്സില്‍ ഫിഡേ അന്താരാഷ്ട്ര റേറ്റിംഗ് കരസ്ഥമാക്കി എസ് എസ് ആരോണ്‍. കൊയിലാണ്ടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ബോയ്‌സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് എസ് എസ് ആരോണ്‍. ഒക്ടോബറില്‍ തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ നടന്ന എം. സി. എ. ഇന്റര്‍നാഷണല്‍ ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റില്‍ 3 ഇന്റര്‍നാഷണല്‍ താരങ്ങളെ അടിയറവു പറയിച്ചാണ് ആരോണ്‍ അതിവേഗ ചെസ്സില്‍ മത്സരിക്കുവാന്‍ യോഗ്യത നേടിയത് .നവംബര്‍ 1 നു ലോക ചെസ്സ് സംഘടനയായ ഫിഡേ പുറത്തിറക്കിയ ലിസ്റ്റില്‍ ആരോണ്‍ ഇടം നേടിയതോടെ കലണ്ടര്‍ വര്‍ഷത്തില്‍ ചെസ്സിലെ സ്റ്റാന്‍ഡേര്‍ഡ്, റാപ്പിഡ്, ബ്ലിട്‌സ് എന്നീ 3 കാറ്റഗറികളിലും അന്താരാഷ്ട്ര റേറ്റിംഗ് നേടിയ താരമായി ആരോണ്‍ മാറി. ജൂലൈ മാസത്തില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന മത്സരത്തില്‍ നിന്ന് സ്റ്റാന്‍ഡേര്‍ഡ് റേറ്റിംഗും, ഒക്ടോബറില്‍ കോഴിക്കോട് നടന്ന ദേവാ ഇന്റര്‍നാഷണല്‍ ഫിഡേ റേറ്റഡ് ടൂര്‍ണമെന്റില്‍ റാപ്പിഡ് റേറ്റിംഗും ആരോണ്‍ നേടിയിരുന്നു. കൊയിലാണ്ടി ലിറ്റില്‍ മാസ്റ്റേഴ്‌സ് ചെസ്സ് സ്‌കൂളിലാണ് പരിശീലനം നടത്തുന്നത്.
സ്പീഡ് ചെസ്സില്‍ ഇന്റര്‍ നാഷണല്‍ റേറ്റിംഗ്
കരസ്ഥമാക്കി എസ് എസ് ആരോണ്‍