മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടാനുള്ള നീക്കം അപലപനീയം

മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടാനുള്ള നീക്കം അപലപനീയം

കോഴിക്കോട് : മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടാനുള്ള നീക്കം അപകടകരവും അപലപനീയവുമാണെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന ലീഡേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന കയ്യേറ്റങ്ങളിലും അധിക്ഷേപങ്ങളിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. കോഴിക്കോട് യുവസാഹിതി ഹാളില്‍ നടന്ന സംഗമം ചന്ദ്രിക മുന്‍ സബ് എഡിറ്ററും കോഴിക്കോട് കോര്‍പറേഷന്‍ പ്രതിപക്ഷ ഉപനേതാവുമായ കെ മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു. ജി ശങ്കര്‍ അധ്യക്ഷനായി.
കെ കെ അബ്ദുള്ള, സലീം മൂഴിക്കല്‍, ബേബി കെ ഫിലിപ്പോസ്, ബൈജു പെരുവ, കണ്ണന്‍ പന്താവൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് മോഹനന്‍ പൂവാറ്റൂര്‍, ഷാനവാസ് (കൊല്ലം), ബെയ്‌ലോണ്‍ (കോട്ടയം), സുമേഷ്, ബൈജു മേനാച്ചേരി
(എറണാകുളം), മനോജ് കടമ്പാട്ട് (തൃശൂര്‍), അഷ്റഫ് വാണിമേല്‍, രഞ്ജിത്ത് നിഹാര, സുനില്‍കുമാര്‍ (കോഴിക്കോട്), പ്രവീണ്‍ (മലപ്പുറം), ബാബു ഇരിട്ടി,
അഭിലാഷ് പിണറായി (കണ്ണൂര്‍), മംഗലം ശങ്കരന്‍കുട്ടി (പാലക്കാട്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
തുടര്‍ന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോസ് പാല റിട്ടേണിങ് ഓഫീസറായി.

ജി ശങ്കര്‍ ( രക്ഷാധികാരി), മധു കടുത്തുരുത്തി കോട്ടയം ( പ്രസി.), സലീം മൂഴിക്കല്‍ കോഴിക്കോട്( ജന. സെക്ര.),ബൈജു പെരുവ ( ട്രഷ.), കണ്ണന്‍ പന്താവൂര്‍ മലപ്പുറം, ബൈജു മേനാച്ചേരി എറണാകുളം, ധനജ്ഞയന്‍ കണ്ണൂര്‍ ( വൈ. പ്രസി.), വി ഉണ്ണികൃഷ്ണന്‍ കൊല്ലം, ശങ്കരന്‍കുട്ടി പാലക്കാട്, മനോജ് കടമ്പാട്ട് തൃശ്ശൂര്‍, അഭിലാഷ് പിണറായി കണ്ണൂര്‍ ( സെക്ര.)എന്നിവരാണ് ഭാരവാഹികള്‍.

 

 

 

മാധ്യമ സ്വാതന്ത്ര്യത്തിന്
കൂച്ചു വിലങ്ങിടാനുള്ള നീക്കം അപലപനീയം

 

Share

Leave a Reply

Your email address will not be published. Required fields are marked *