കോഴിക്കോട്:പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണത്തില്‍ ഉപസംവരണവും ക്രിമിലിയറും സബ് ക്ലാസിഫികേഷനും നടപ്പിലാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രത്യേക സംവരണവും ഓഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പട്ടിക വിഭാഗക്കാരില്‍ നിന്നും 5 ലക്ഷം ഒപ്പുശേഖരിച്ച് പ്രധാനമന്ത്രിക്കും സംവരണ മണ്ഡലത്തില്‍ നിന്നും ജയിച്ചു പോയ രാജ്യത്തെ മുഴുവന്‍ എംപിമാര്‍ക്കും നല്കുവാന് അംബേദ്കര്‍ ജനമഹാപരിഷത്ത് പ്രവര്‍ത്തകയോഗം തീരുമാനിച്ചതായി സംസ്ഥാന പ്രസിഡണ്ട് രാംദാസ് വേങ്ങേരി പറഞ്ഞു.
ഒപ്പുശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.ആര്.നാരായണന് ചരമദിനമായ നവംബര്‍ 9ന് കാസര്‍കോട് ജില്ലയിലെ ചീമേനി പഞ്ചായത്തിലെ പട്ടികജാതി കോളനിയില്‍ നിന്നും ആരംഭിക്കുവാനും തീരുമാനിച്ചു.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളും സ്റ്റൈപ്പന്റും ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 20ന് സെക്രട്ടറിയേറ്റിന്റെ മുന്നില്‍ ഏകദിന ഉപവാസം നടത്തുവാനും യോഗം തീരുമാനിച്ചു.
സംഘടനയുടെ സംസ്ഥാന പ്രവര്‍ത്തക കണ്വെന്ഷന് നവംബര്‍ 10ന് കരുനാഗപ്പള്ളി അല്‍ഫാ കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തുവാനും തീരുമാനിച്ചു.
കോഴിക്കോട് യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ കണ്വെന്ഷന് മുഖ്യ രക്ഷാധികാരി കെ. പി. കോരന് ചേളന്നൂര്‍ ഉദ്ഘാടനം ചെയ്തു.രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ടി.വി. ബാലന് പുല്ലാളൂര്‍ ,കെ. സി. ചന്ദ്രന് പുകയൂര്‍ ,സി.പി. ഉണ്ണികൃഷ്ണന്, സുനിത ചെറുവാടി, പി .പി. രജിത, പി. സുജിത, അമ്മിണി കാരപ്പറമ്പ്, ശൈലജ വെസ്റ്റില്‍, പി. കണ്ണന്, തങ്കം പറമ്പില്‍, ചന്ദ്രിക ചെറുവറ്റ ,പി. ശാന്തി, മോളി ജോസഫ് ,എന്‍. പി. കല്യാണി എന്നിവര്‍ സംസാരിച്ചു.