ബില്‍ഡിങ് സെസ്സ് ഗഡുക്കളാക്കി അടക്കാനുള്ള നിയമം കൊണ്ടുവരണം: ലെന്‍സ്‌ഫെഡ്

ബില്‍ഡിങ് സെസ്സ് ഗഡുക്കളാക്കി അടക്കാനുള്ള നിയമം കൊണ്ടുവരണം: ലെന്‍സ്‌ഫെഡ്

കോഴിക്കോട്: ബില്‍ഡിങ് നമ്പറിനായി അപേക്ഷ നല്‍കുമ്പോള്‍ ബില്‍ഡിങ് സെസ്സ് ഒറ്റ തവണയായി അടക്കണമെന്നത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാകുന്നുണ്ടെന്നും അതിനാല്‍ ബില്‍ഡിങ് സെസ്സ് 4 ഗഡുക്കളെങ്കിലുമാക്കി നല്‍കണമെന്നും ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ് ) കോഴിക്കോട് ഏരിയാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ഹോട്ടല്‍ അസ്മ ടവറില്‍ നടന്ന കണ്‍വെന്‍ഷന്‍ കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ഇ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എഞ്ചി. കെ. പവിത്രന്‍ അധ്യക്ഷനായി. ലെന്‍സ് ഫെഡ് ജില്ലാ പ്രസിഡന്റ് എഞ്ചി. സി എച്ച് ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ഏരിയ സെക്രട്ടറി എഞ്ചി. പി.സി ഭരത് കുമാര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ എഞ്ചി. പി.വി മുജീബ് റഹ്‌മാന്‍ വരവ് ചെലവ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ലെന്‍സ്‌ഫെഡ് ഏരിയ കമ്മിറ്റി പുതുതായി ആരംഭിക്കുന്ന ദ്വൈമാസികയായ ലെന്‍സ് ലൈഫ് മാഗസിന്റെ മുഖച്ചിത്രം പ്രസ്‌ക്ലബ് പ്രസിഡന്റ് അനാച്ഛാദനം ചെയ്തു. ജില്ലാ സെക്രട്ടറി വി. മനോജ് ജില്ലാ റിപ്പോര്‍ട്ടും കെ.കെ. ജയ്‌സല്‍ ക്ഷേമനിധി റിപ്പോര്‍ട്ടും മനോജ് കോടേരി സംസ്ഥാന സമിതി റിപ്പോര്‍ട്ടും അവതരിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ എഞ്ചി. കെ സലീം, എഞ്ചി. മമ്മദ് കോയ, മുന്‍ ജില്ലാ പ്രസിഡന്റുമാരായ പി.ജെ ജൂഡ്‌സണ്‍, പി.ടി അബ്ദുല്ലക്കോയ, സി. സനീഷ് കുമാര്‍, മുന്‍ ജില്ലാ സെക്രട്ടറി എന്‍ അജിത് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ മഹേഷ്, ജില്ലാ ജോ. സെക്രട്ടറിമാരായ എന്‍.എ ജലീല്‍, പി. രസിത എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ഏരിയാ വൈസ് പ്രസിഡന്റ് ടി.കെ ഫസീല്‍ സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് സി. അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

 

ബില്‍ഡിങ് സെസ്സ് ഗഡുക്കളാക്കി അടക്കാനുള്ള
നിയമം കൊണ്ടുവരണം: ലെന്‍സ്‌ഫെഡ്

 

Share

Leave a Reply

Your email address will not be published. Required fields are marked *