കൂടരഞ്ഞി: രാഷ്ടീയ ജനതാദള്‍ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി തറപ്പില്‍ അന്നക്കുട്ടി ടീച്ചര്‍ അനുസ്മരണ സമ്മേളനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി ജോസിന്റെ അധ്യക്ഷത വഹിച്ചു. ആര്‍.ജെ.ഡി ദേശീയ സമിതി അംഗം പി. എം. തോമസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദീര്‍ഘകാലം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവ പ്രവര്‍ത്തകയായിരുന്ന അന്നക്കുട്ടി ടീച്ചര്‍ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് സമ്മേളനം അനുസ്മരിച്ചു. വയനാട് പാര്‍ലമെന്റ് തെരഞ്ഞെപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയെ വിജയിപ്പിക്കാന്‍ മുഴുവന്‍ രാഷ്ട്രീയ ജനതാദള്‍ പ്രവര്‍ത്തകരും തയ്യാറാവണമെന്ന് യോഗം തീരുമാനിച്ചു. വില്‍സന്‍ പുല്ലുവേലി, ജോണ്‍സണ്‍ കുളത്തുങ്കല്‍, ജോസ് തോമസ് മാവറ, ജോര്‍ജ് മീഗരയില്‍, സൈമണ്‍ മാസ്റ്റര്‍, പ്ലാക്കാട്ട് ജോര്‍ജ്ജ്, ജോര്‍ജ്ജ് പാലമുറിയില്‍, സജി പെണ്ണാപറമ്പില്‍, വി.വി.ജോണ്‍ മാസ്റ്റര്‍, ഫ്രാന്‍സിസ് മാസ്റ്റര്‍, ജിന്‍സ് ഇടമനശ്ശേരിയില്‍, ജിനേഷ് തെക്കനാട്ട്, സോഫി തോമസ്, ബിജു മുണ്ടക്കല്‍, തറപ്പില്‍ തോമസ്, ജോളി പൈക്കാട്ട്, അഹമ്മദ് കുട്ടി അടുക്കത്തില്‍ പ്രസംഗിച്ചു.പള്ളിക്കലാത്ത് അബ്ദുറഹിമാന്‍ മാസ്റ്റര്‍ സ്വാഗതവും, ജോളി പൊന്നം വരിക്കയില്‍ നന്ദിയും പറഞ്ഞു.
അന്നക്കുട്ടി ടീച്ചര്‍ അനുസ്മരണ
സമ്മേളനം നടത്തി