റഷ്യയെ സൈനികമായി സഹായിക്കുന്നവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്

റഷ്യയെ സൈനികമായി സഹായിക്കുന്നവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്

വാഷിങ്ടണ്‍: റഷ്യയെ സൈനികമായി സഹായിക്കുന്നവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. വിവിധ രാജ്യങ്ങളിലെ 275 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത് . ചൈന, സ്വിറ്റ്സര്‍ലന്‍ഡ്.തായ്ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും 15 ഇന്ത്യന്‍ കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. യുക്രൈനെതിരെ റഷ്യ നടത്തുന്നത് നിയമവിരുദ്ധവും അധാര്‍മ്മികവുമായ യുദ്ധമാണ്. ഈ യുദ്ധത്തില്‍ റഷ്യയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യകളും ഉപകരണങ്ങളും നല്‍കുന്നവര്‍ക്കെതിരെ ലോകവ്യാപകമായി ഞങ്ങളും ഞങ്ങളുടെ സഖ്യകക്ഷികളും നടപടിയെടുക്കുന്നത് തുടരുമെന്ന് യു.എസ്. പ്രസ്താവനയില്‍ അറിയിച്ചു. റഷ്യയും അയല്‍രാജ്യമായ യുക്രൈനും തമ്മിലുള്ള യുദ്ധത്തില്‍ റഷ്യക്ക് സൈനികമേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും ആവശ്യമാണ്. ഇവ നല്‍കിയതിനാണ് ഇത്രയും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധമേര്‍പ്പെടുത്തിയതെന്ന് യു.എസ്. ട്രഷറി വകുപ്പ് അറിയിച്ചു.

അഭാര്‍ ടെക്നോളജീസ് ആന്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഡെന്‍വാസ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, എംസിസ് ടെക്, ഗ്യാലക്സി ബെയറിങ്സ് ലിമിറ്റഡ്, ഓര്‍ബിറ്റ് ഫിന്‍ട്രേഡ് എല്‍.എല്‍.പി, ഇന്നോവിയോ വെഞ്ച്വേഴ്സ്, കെ.ഡി.ജി. എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്, ഖുശ്ബു ഹോനിങ് പ്രൈവറ്റ് ലിമിറ്റഡ്, ലോകേഷ് മെഷീന്‍സ് ലിമിറ്റഡ്, പോയിന്റര്‍ ഇലക്ട്രോണിക്സ്, ആര്‍.ആര്‍.ജി. എഞ്ചിനീയറിങ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഷാര്‍പ്പ്ലൈന്‍ ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ശൗര്യ എയ്റോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ്, ഷ്രീഗീ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രേയ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഇന്ത്യന്‍ കമ്പനികള്‍ക്കാണ് യു.എസ്. ഉപരോധം ഏര്‍പ്പെടുത്തിയത്.

 

 

 

 

റഷ്യയെ സൈനികമായി സഹായിക്കുന്നവര്‍ക്കെതിരെ
ഉപരോധം ഏര്‍പ്പെടുത്തി യുഎസ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *