മേപ്പയ്യൂര്‍: ബാലുശ്ശേരിയില്‍ വോളി ബോള്‍ മല്‍സരത്തോടെ ആരംഭിച്ച കോഴിക്കോട് റൂറല്‍ ജില്ലാ പോലിസ് കായികമേളക്ക് സമാപനമായി.മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്പോര്‍ട്ട്സ് കോംപ്ലക്സില്‍ വെച്ച് നടന്ന അത് ലറ്റിക് മീറ്റോടെയായിരുന്നു സമാപനം. വടകര, നാദാപുരം ,പേരാമ്പ്ര,താമരശ്ശേരി എന്നീ സബ് ഡിവിഷനുകളില്‍ നിന്നും ഡി.എച്ച്.ക്യുവില്‍ നിന്നുമായി മുന്നോറോളം കായിക താരങ്ങള്‍ വിവിധ മല്‍സരയിനങ്ങളില്‍ പങ്കെടുത്തു. രാവിലെ നടന്ന മാര്‍ച്ച് പാസ്റ്റില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലിസ് മേധാവി നിധിന്‍കുമാര്‍.പി. ഐ.പി.എസ്. സെല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന മല്‍സരങ്ങളില്‍ 78 പോയന്റോടെ ഡി.എച്ച് ക്യു ടീം ഓവര്‍ ഓള് ചാമ്പ്യന്മാരായി. 49 പോയന്റുമായി താമരശ്ശേരി സബ് ഡിവിഷന് രണ്ടാ സ്ഥാനവും 47 പോയന്റുമായി നാദാപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. താമരശ്ശേരി സബ് ഡിവിഷനിലെ സീനിയര്‍ സി.പി.ഒ മുജീബ് റഹ്മാന് മേളയിലെ മികച്ച പുരുഷ താരവും വടകര സബ് ഡിവിഷനിലെ എ എസ് ഐ . സതി മികച്ച വനിതാ താരവുമായി. ഡ്യൂട്ടി തിരക്കിനിടയില്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോലും സേനാംഗങ്ങള്‍ മല്‍സരത്തില്‍ പങ്കെടുത്തത് മേളയുടെ മാറ്റ് വര്‍ദ്ധിപ്പിച്ചു. വിവിധ സബ് ഡിവിഷനുകളിലെയും സ്പെഷല്‍ യൂനിറ്റുകളിലെയും ഡി.വൈ.എസ്.പിമാര്‍ , സ്റ്റേഷന് ഐ.പി -എസ് എച്ച്.ഒ.മാര്‍ എന്നിവര്‍ മീറ്റിന് നേതൃത്വം നല്കി. വൈകിട്ട് ജില്ലയിലെ പോലീസ് കലാകാരന്മാരുടെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി.
പോലീസ് കായികമേളക്ക് സമാപനമായി