നാദാപുരം: വിഷ്ണുമംഗലം നവീകരിച്ച എല്‍.പി സ്ക്കൂള് കെട്ടിടം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അദ്ധ്യക്ഷനായി. ചടങ്ങില്‍ പ്രസ്തുത സ്ക്കൂളിലെ പൂര്വ്വാദ്ധ്യാപികയും എഴുത്തുകാരിയുമായ ഒ.കെ ശൈലജയെ മന്ത്രിആദരിച്ചു. കെ. അനിത, കെ.പി. പ്രഭാവതി എന്നിവര്‍ക്കും ആദരവ് നല്കി. ബ്ലോക്ക് പ്രസിഡന്റ് വി.പി. വനജ മുഖ്യാതിഥിയായി. ജനപ്രതിനിധികളായ സി.വി. നജ്മ, രജീന്ദ്രന്‍ കപ്പള്ളി, എം.സി. സുബൈര്‍, സി.കെ. നാസര്‍, വാര്ഡ്മെമ്പര് മസ്ബൂബ ഇബ്രാഹിം രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.പി കുമാരന്, കോടികണ്ടി മൊയ്തു, പി.കൃഷ്ണപ്രസാദ്, സി.എച്ച് ദിനേശന്, കരിമ്പില്‍ ദിവാകരന്, അന്‍വര്‍സാദത്ത്, രാജീവന് പുതിയേടത്ത്, ടി. സജീവന്, എ.കെ.ഹഭിന എന്നിവര്‍ സംസാരിച്ചു. പ്രധാനാദ്ധ്യാപിക കെ.ഗീത സ്വാഗതവും എം.കെ. വിനോദന്‍ നന്ദിയും പറഞ്ഞു.