കോഴിക്കോട്: കേരളപ്പിറവി ദിനാചരണം മുതല്‍ രാഷ്ട്രഭാഷാ വേദി ദക്ഷിണ ഭാരത് ഹിന്ദി പ്രചാര്‍ സഭയുടെ സഹകണമത്തോടെ നടക്കുന്ന മലയാളം-ഹിന്ദി പരിഭാഷാ വാര്‍ഷികം കേരള ഹിന്ദി പരിഷത് പ്രസിഡണ്ട് ഡോ.എം.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വേദി ജില്ലാ ജന.സെക്രട്ടറി എന്‍.പി മോഹനന്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രഭാഷാ വേദി സ്റ്റേറ്റ് ജന.സെക്രട്ടറി ആര്‍.ക.ഇരവില്‍, വി.എം.ആനന്ദ കുമാര്‍, ഹരികൃഷ്ണന്‍ പാറോപ്പടി, കെ.പി.ശ്രീകുമാരി, കെ.വി.സ്വര്‍ണ്ണ കുമാരി, വി.കെ.സുരേഷ്, സുധീര സുന്ദര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ഹിന്ദി വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ-പ്രബന്ധ രചനാ മത്സരം നടത്തി. കെ.പി.ശ്രീകുമാരി സമ്മാന ദാനം നിര്‍വ്വഹിച്ചു.