തൃശൂര്‍:കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ ഗൗരവമായി പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫിസിലേക്ക് കോടിക്കണക്കിന് രൂപയാണ് ഒഴുകിയെത്തിയതെന്ന ബിജെപി നേതാവ് തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍ ഗുരുതരമാണെന്നും കോടികള്‍ എത്തിയത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസ് കള്ളപ്പണം വിതരണം ചെയ്തതിന്റെ ചെറിയൊരു ഭാഗമാണ്. ചാക്കില്‍ കെട്ടിയാണ് കള്ളപ്പണം ബിജെപി ഓഫീസിലേക്ക് എത്തിച്ചത്. കള്ളപ്പണം എത്തുന്നതിന് മുന്‍പു തന്നെ അത് വിതരണം ചെയ്യുന്നതിന് വേണ്ട ഏര്‍പ്പാടുകള്‍ സംസ്ഥാന നേതൃത്വം ചെയ്തിരുന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു.
കേരളത്തില്‍ ആകമാനം ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി കള്ളപ്പണം വിതരണം നടത്തിയിട്ടുണ്ട്. 41.6 കോടി രൂപയുടെ കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കേരളത്തിലെ ബിജെപി നേതൃത്വത്തിനും അഖിലേന്ത്യാ നേതൃത്വത്തിനും ഇതേ കുറിച്ച് അറിവുണ്ടെന്നും ഗോവിന്ദന്‍ തുറന്നടിച്ചു.
കേരള പൊലീസ് അന്വേഷണം കൃത്യമായി നടത്തി ഇഡിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇഡി ഈ വിഷയത്തില്‍ വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നടക്കാന്‍ പോകുന്ന ഉപ തിരഞ്ഞെടുപ്പിനും ബിജെപി ഈ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു.ഇ.ഡി. ബിജെപിക്ക് അനുകൂലമായ നിലപാടാണ് ഉപയോഗിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.