സൈലം കൈപിടിച്ചുയര്‍ത്തി; ഇല്ലായ്മയില്‍ നിന്ന് ഉയരത്തിലെത്തി വിപിന്‍ദാസ്

സൈലം കൈപിടിച്ചുയര്‍ത്തി; ഇല്ലായ്മയില്‍ നിന്ന് ഉയരത്തിലെത്തി വിപിന്‍ദാസ്

കോഴിക്കോട്: പഠനരംഗത്ത് പിന്തുണക്കാനും വഴികാട്ടാനും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം മുന്നോട്ട് വന്നതോടെ ഇല്ലായ്മകളെ അതിജീവിച്ച് ഉയരങ്ങളിലേക്ക് കുതിക്കാനൊരുങ്ങി വിപിന്‍ ദാസ്. പാലക്കാട് കരിമ്പ സ്വദേശിയായ കെ.എസ്. വിപിന്‍ ദാസാണ് 2024 സെപ്റ്റംബറില്‍ നടന്ന സി.എ ഫൗണ്ടേഷന്‍ പരീക്ഷയില്‍ അഖിലേന്ത്യതലത്തില്‍ ടോപ്പര്‍ ആയിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എഡ്യുക്കേഷന്‍ പ്ലാറ്റ്‌ഫോമായ ‘സൈലം ലേണിംഗ്’ന്റെ സഹായത്തോടെയാണ് ഈ വിദ്യാര്‍ത്ഥി മികച്ച നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
കഴിഞ്ഞ സി.ബി.എസ്.സി പ്ലസ് ടു പരീക്ഷയില്‍ ഹൈദ്രാബാദ് റീജ്യണില്‍ ഒന്നാം റാങ്ക് നേടിയതോടെയാണ് വിപിന്‍ വാര്‍ത്തകളില്‍ ശ്രദ്ധിക്കപ്പെട്ടത്. പാലക്കാട് ജില്ലയിലെ ‘കരിമ്പ’ എന്ന ഗ്രാമത്തില്‍ ഷീറ്റും ഓലയും മേഞ്ഞ ഒരു കൊച്ചുകുടിലില്‍നിന്നാണ് വിപിന്‍ ഈ നേട്ടം കരസ്ഥമാക്കിയത്. രോഗം കാരണം ഒരു കാല്‍ മുറിച്ചുമാറ്റി കിടപ്പിലായതിനെതുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാതായ പിതാവ് ശിവദാസനെ പരിചരിക്കുന്നതിനിടയിലാണ് ഈ വിദ്യാര്‍ത്ഥി പ്ലസ് ടു പരീക്ഷയില്‍ തെക്കേ ഇന്ത്യയില്‍ തന്നെ ഒന്നം റാങ്ക് കരസ്ഥമാക്കിയത്. സംഭവം വാര്‍ത്തയായതോടെയാണ് ‘സൈലം ലേണിംഗ്’ സഹായ ഹസ്തവുമായി മുന്നോട്ടുവന്നത്.
സി.എ കോഴ്‌സ് പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച വിപിന് സൗജ്യന പഠനത്തിന് പുറമെ താമസസൗകര്യവും മറ്റ് ചെലവുകളും കൂടി ഒരുക്കിയാണ് ‘സൈലം കൊമേഴ്‌സ് പ്രോ ഈ വിദ്യാര്‍ത്ഥിക്ക് തണലായത്. സാമൂഹിക പ്രതിബന്ധത ലക്ഷ്യമിട്ട് സൈലത്തിന്റ സി. ഇ. ഒ ഡോ. അനന്തു എസ് കുമാര്‍ ആവിഷ്‌കരിച്ച ‘മൈ ഹാപ്പിനസ് പ്രൊജക്ടി’ന്റെ ഭാഗം കൂടിയാണ് ഈ സഹായം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്ന ഈ പദ്ധയിലൂടെ നിരവധി വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞതായി സി.ഇ.ഒ ഡോ: അനന്തു പറഞ്ഞു. വിദ്യാര്‍ത്ഥികളെ കൂടാതെ പശ്ചാതല സൗകര്യങ്ങള്‍ കുറഞ്ഞ വിദ്യാലയങ്ങളെക്കൂടി ഏറ്റെടുക്കുന്ന ഈ പദ്ധതിയിലൂടെ വീടില്ലാത്ത വിദ്യാര്‍ത്ഥികള്‍ വീടുവെച്ചു നല്‍കാനും ചികിത്സാ സഹായം നല്‍കാനും ഇതിനകം കഴിഞ്ഞിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വിപിന്റെ പിതാവ് ശിവദാസന്റെ ചികിത്സക്കായി ഒരു ലക്ഷം രൂപ നല്‍കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

സൈലം നീറ്റ്, ജെ. ഇ. ഇ മേഖലകളില്‍ തുടരുന്ന വിപ്ലവം ഇപ്പോള്‍ കൊമേഴ്സിലും എത്തി നില്‍ക്കുന്നു. സൈലം കൊമേഴ്സ് പ്രോ യുടെ നേതൃത്വത്തില്‍ കൊച്ചിയിലും കോഴിക്കോടുമായി സി. എ, എ. സി. സി. എ, സി. എം. എ കോഴ്‌സുകളില്‍ അനവധി വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടുകയും നാഷണല്‍, ഇന്റര്‍ നാഷണല്‍ തലത്തില്‍ ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ക്ക് റാങ്കുകള്‍ സമ്മാനിക്കാനും സൈലം കൊമേഴ്സ് പ്രോ യിലൂടെ സാധിച്ചിട്ടുണ്ട്.

വിദഗ്ധരായ അധ്യാപകരുടെയും മെന്‍ഡര്‍മാരുടെയും സഹായത്തോടെ ഏതാനം മാസം നീണ്ട പ്രത്യേക പരീക്ഷാ പരിശീലനം ലഭിച്ചതോടെ വിപിന് പുറമെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് സി.എ ഫൗണ്ടേഷന്‍ പരീക്ഷ മറികടന്നിരിക്കുന്നത്.

 

 

സൈലം കൈപിടിച്ചുയര്‍ത്തി; ഇല്ലായ്മയില്‍ നിന്ന്
ഉയരത്തിലെത്തി വിപിന്‍ദാസ്

 

Share

Leave a Reply

Your email address will not be published. Required fields are marked *