കോഴിക്കോട്: നിഖില ഫൗണ്ടേഷനും,മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി ലോക സ്‌ട്രോക്ക് ബോധവല്‍ക്കരണ ദിനാചരണം നടത്തി. എം.സി.സി. ഏവിഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ യു.കെ. കുമാരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നിഖില ഫൗണ്ടേഷന്‍ പ്രസിഡണ്ട് അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. മലാപറമ്പ് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റി വൈസ് പ്രസിഡണ്ട് പ്രേമഗിരി ഇ, എംസിസി ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോക്ടര്‍ ഷിനോയ് ജെസിന്ത്, കോഴിക്കോട് ജില്ല റെഡ് ക്രോസ് മാനേജിങ് കമ്മിറ്റി അംഗം സിന്ദു സൈമണ്‍, കാലിക്കറ്റ് ബ്ലഡ് ഡോണേഴ്‌സ് ഫോറം രക്ഷാധികാരി സിപിഎം അബ്ദുറഹിമാന്‍ ബിന്‍ അഹമ്മദ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. ബീച്ച് ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ മുഹമ്മദ് റിജോഷ് സ്‌ട്രോക്ക് ബോധവല്‍ക്കരണ ക്ലാസ് എടുത്തു. അസിസ്റ്റന്റ് പ്രൊഫസര്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് അനുരാധ പിആര്‍ സ്വാഗതവും,ഷാജഹാന്‍ നടുവട്ടം നന്ദിയും പറഞ്ഞു.