തൊടുപുഴ: 2040ല്‍ കേരളത്തെ സമ്പൂര്‍ണ പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമായി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കല്‍ക്കരി ലഭ്യതക്കുറവും പരിസ്ഥിതി പ്രശ്നങ്ങളും ഉള്ളതിനാല്‍ നിലവില്‍ കേരളത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കല്‍ക്കരി നിലയം സ്ഥാപിക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.കല്‍ക്കരി ലഭ്യമായ മറ്റു സംസ്ഥാനത്തു നിലയം സ്ഥാപിച്ച് വൈദ്യുതി കേരളത്തിലേക്ക് എത്തിക്കുന്ന പദ്ധതി ആലോചനയിലുണ്ടെന്നും ഇതിനു കേന്ദ്രം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി നാടിനു സമര്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.2027ല്‍ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ പകുതി പുനരുപയോഗ ഊര്‍ജസ്രോതസ്സുകളിലൂടെ ലഭ്യമാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി ഊര്‍ജ മേഖലയ്ക്കു കരുത്തു പകരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എം എം മണി, എ രാജ, ആന്റണി ജോണ്‍, കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍, സിവില്‍ഇലക്ട്രിക്കല്‍ ജനറേഷന്‍ ഡയറക്ടര്‍ ജി സജീവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ കലക്ടര്‍ വി വിഘ്നേശ്വരി എന്നിവര്‍ പ്രസംഗിച്ചു.
2040ല്‍ കേരളത്തെ സമ്പൂര്‍ണ പുനരുപയോഗ
ഊര്‍ജാധിഷ്ഠിത സംസ്ഥാനമായി മാറ്റും; മുഖ്യമന്ത്രി