പത്തനംതിട്ട: ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്നും
അവരെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ.
മികച്ച ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു. എല്ലാ ഫയലുകളും കൃത്യമായി നോക്കുമായിരുന്നു. മേലുദ്യോഗസ്ഥര്‍ക്കും അക്കാര്യം അറിയാമായിരുന്നെന്നും മഞ്ജുഷ പറഞ്ഞു.
ജീവനക്കാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ദിവ്യയെ കലക്ടര്‍ അനുവദിക്കരുതായിരുന്നു. പ്രസംഗം ലോക്കല്‍ ചാനലിനെകൊണ്ട് റെക്കോര്‍ഡ് ചെയ്യിപ്പിച്ചത് ശരിയായില്ലെന്നും മഞ്ജുഷ പറഞ്ഞു.
നവീന്റെ കുടുംബം വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും സഹോദരന് പ്രവീണ്‍ ബാബു പറഞ്ഞു. കുടുംബത്തിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. പ്രതിക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. അവിടെയും കക്ഷിചേരും. തുടക്കം മുതല്‍ നിയമപോരാട്ടമാണ് കുടുംബം നടത്തിയത്. രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ല. നിയമം മാത്രമേ കുടുംബം നോക്കിയിട്ടുള്ളൂ. പൊലീസിന് ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നു. അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്നും സഹോദരന് പറഞ്ഞു. വിധിപ്പകര്‍പ്പ് കിട്ടാതെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കുടുംബത്തെ സംബന്ധിച്ച് ആശ്വാസം നല്കുന്ന വിധിയാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണം
അവരെ അറസ്റ്റ് ചെയ്യണം;നവീന്‍ ബാബുവിന്റെ ഭാര്യ