കോഴിക്കോട്:ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ എഴുത്തിന്റെ 50-ാം വാര്‍ഷികം ഒക്ടോബര്‍ 31ന് തിരുവനന്തപുരത്ത് ഇന്‍ഡോ – അറബ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ആഘോഷിക്കും. മൂന്ന് മണിക്ക് മസ്‌കറ്റ് ഹോട്ടലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍ അധ്യക്ഷത വഹിക്കും. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ സവ്യസാചിയായ കര്‍മയോഗി പുസ്തക പ്രകാശനവും കേരള ഗവര്‍ണര്‍ നിര്‍വഹിക്കും. പ്രൊഫ.മധുസൂദനന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങും.
സംഘാടക സമിതി ചെയര്‍മാന്‍ എം.പി.അഹമ്മദ് ഉപഹാരം സമര്‍പ്പിക്കും. ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡണ്ട് എം.വി.കുഞ്ഞാമു വിശിഷ്ടാതിഥികളെ പൊന്നാടയണിയിക്കും. ജന.സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി ആമുഖ പ്രഭാഷണം നടത്തും. ഡോ.പി.കെ.രാജശേഖരന്‍, അനാറത്ത് അഹമ്മദ് ഹാജി, ദിനല്‍ ആനന്ദ്, കോയട്ടി മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
നവംബര്‍ 25ന് കൗണ്‍സില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന ശ്രീധരന്‍ പിള്ളക്കുള്ള പൗര സ്വീകരണ ഉദ്ഘാടനവും സുവനീര്‍ പ്രകാശനവും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി നിര്‍വഹിക്കും.
പത്ര സമ്മേളനത്തില്‍ എം.വി.കുഞ്ഞാമു, ആറ്റക്കോയ പള്ളിക്കണ്ടി, കെ.ടി.വാസുദേവന്‍, അനാറത്ത് അഹമ്മദ് ഹാജി, കോയട്ടിമാളിയേക്കല്‍, ദിനല്‍ ആനന്ദ് പങ്കെടുത്തു.